ഡിയര്‍ വാപ്പി ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയിലെത്തുന്നു, എവിടെ കാണാം

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ വാപ്പി ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നേടിയ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലാണ് സ്ട്രീം ചെയ്യുക. തിങ്കളാഴ്ച നിശ്ചയം നടി…

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ വാപ്പി ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നേടിയ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലാണ് സ്ട്രീം ചെയ്യുക. തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക. ടൈലര്‍ ആയി ജോലി ചെയ്തു വരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു. മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.

ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ് ചമയവും ഷിജിന്‍ പി രാജ് ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – ഡുഡു ദേവസി, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് – സുഖില്‍ സാന്‍, ശിവ രുദ്രന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.