വിനു മോഹനനെ വന്ന കത്തുകളിൽ കൂടുതലും  രക്തത്തുള്ളികൾ കൊണ്ടുള്ളവ!  എനിക്ക് വരെ അസൂയ തോന്നി; സഹോദരൻ അനു മോഹൻ 

ഒരു സമയത്തു നടൻ വിനു മോഹനെ നിരവധി ആരാധകർ ഉണ്ടായിരുന്നു എന്ന് പറയുകയാണ് നടനും സഹോദരനുമായ അനു മോഹൻ. വിനു അഭിനയിച്ച ആദ്യ സമയത്തു നിരവധി  പ്രേമലേഖനങ്ങൾ എത്തിയിട്ടുണ്ട്., നമ്മുടെ കൈയിലൊക്കെ ഫോൺ കി‌ട്ടിത്തുടങ്ങുന്ന…

ഒരു സമയത്തു നടൻ വിനു മോഹനെ നിരവധി ആരാധകർ ഉണ്ടായിരുന്നു എന്ന് പറയുകയാണ് നടനും സഹോദരനുമായ അനു മോഹൻ. വിനു അഭിനയിച്ച ആദ്യ സമയത്തു നിരവധി  പ്രേമലേഖനങ്ങൾ എത്തിയിട്ടുണ്ട്., നമ്മുടെ കൈയിലൊക്കെ ഫോൺ കി‌ട്ടിത്തുടങ്ങുന്ന സമയ൦  ,എന്നാലും അന്ന്  വാട്സാപ്പൊന്നും ഇല്ലായിരുന്നു, അപ്പോൾ പിന്നെ ലെറ്ററുകൾ ആയിരുന്നു അധികവും. അതിൽ‌ രക്ത തുള്ളികൾ കൊണ്ട് വരെയുള്ള കത്തുകൾ ഉണ്ടാകും. എത്രയോ കത്തുകൾ അങ്ങനെ വന്നിട്ടുട്ടുണ്ട് അനു പറയുന്നു

വരുന്ന കത്തുകളിൽ പകുതിയും  ഞാൻ തന്നെയാണ് വായിക്കുന്നത്,ശരിക്കും അസൂയ തോന്നിയിട്ടുണ്ട്, അസൂയ തോന്നുന്ന കത്തുകളൊന്നും ചേട്ടനെ താൻ കാണിക്കില്ലായിരുന്നു . പെൺകുട്ടികളുടെ കത്തുകൾ മാത്രമല്ല. പെൺകുട്ടികളും ചേട്ടനെ തേടി വന്നിട്ടുണ്ട് ,  ഒരിക്കൽ ഒരു പെൺകുട്ടി വീട്ടിൽ വന്നു. അച്ഛനും ഞാനും കൂടെ മുറ്റത്ത് നിന്ന് കാർ കഴുകിക്കൊണ്ടിരിക്കുമ്പോൾ  , അപ്പോൾ ഓട്ടോയിൽ ഒരു പെൺകുട്ടി വീട്ടിന്റെ മുറ്റത്തേയ്ക്ക് കയറി  വന്നു. ബാ​ഗൊക്കെയുണ്ട് കയ്യിൽ. ഇത് മോഹനകൃഷ്ണന്റെ വീടല്ലേ എന്ന് ചോദിച്ചു.

സിനിമയിലെ ചേട്ടന്റ കഥപാത്രത്തിൻെറ പേരാണ്, വിനു മോഹനൊപ്പം ഒരുമിച്ച് താമസിക്കാൻ വന്നിരിക്കുകയാണ് ആ പെൺകുട്ടി. അവസാനം അച്ഛൻ പോയി ആ പെൺകുട്ടിയോട്  എന്തൊക്കെയോ സംസാരിച്ച് ഓട്ടോയിൽ ആ പെൺകുട്ടിയെ  തിരിച്ച് പറഞ്ഞു വിട്ടു. ഞാനിതൊക്കെ മാറി നിന്ന് കണ്ടു  അനു പറയുന്നു