‘കല്യാണം എല്ലാവരെയും വിളിക്കും’; ബിനീഷ് ബാസ്‌റ്റിനുമായുള്ള കല്യാണത്തിൽ പ്രതികരിച്ച് അനുമോൾ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനുമോൾ. റിയാലിറ്റി ഷോകളിലൂടെയാണ് അനു പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയത്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിച്ചെത്തുന്ന ജനപ്രീയ പരിപാടിയയ  സ്റ്റാര്‍ മാജികിൽ അനുമോൾ പങ്കെടുക്കുന്നുണ്ട്. സീരിയല്‍ താരങ്ങളെ…

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനുമോൾ. റിയാലിറ്റി ഷോകളിലൂടെയാണ് അനു പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയത്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിച്ചെത്തുന്ന ജനപ്രീയ പരിപാടിയയ  സ്റ്റാര്‍ മാജികിൽ അനുമോൾ പങ്കെടുക്കുന്നുണ്ട്. സീരിയല്‍ താരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സീരിയലില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി സ്റ്റാര്‍ മാജിക്കിലൂടെ നേടിയെടുത്തവരുമുണ്ട്. .സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയുടേയും പ്രിയങ്കരിയാണ് അനുമോള്‍. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയാണ് അനുമോള്‍. അനുമോളും മറ്റൊരു സ്റ്റാര്‍ മാജിക് താരമായ ബിനീഷും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളോടാണ് താരം പ്രതികരിച്ചത്.

ബിനീശ് ബാസ്‌റ്യനും താനുമല്ല വിവാഹിതരാകാൻ പോകുന്നത് .  വേറൊരു പെണ്‍കുട്ടിയെയാണ് ബിനീഷ് വിവാഹം ചെയ്യുന്നത്.  ബിനീഷ്  തന്റെ  സ്വന്തം ചേട്ടനാണ് എന്നാണ് അനുമോൾ പറയുന്നത് . മനസിന്റെ കുഴപ്പം കൊണ്ടാണ് മറ്റുള്ളവർ ഇല്ലാത്ത കാര്യങ്ങൾ പറയുന്നതെന്നും അനുമോൾ പറയുന്നുണ്ട്. . വാര്‍ത്ത കൊടുക്കുന്ന മീഡിയ കൊടുക്കുന്ന ക്യാപ്ഷന്‍ വേറെ എന്തെങ്കിലും ആകും. അതാകും അങ്ങനെ തോന്നാന്‍ കാരണമെന്നും  ചിലര്‍ വീഡിയോ മുഴുവന്‍ കാണാതെയോ ലിങ്ക് തുറക്കാതെയോ പോകുമെന്നും . ക്യാപ്ഷന്‍ മാത്രം വായിച്ചിട്ടാകും ഇങ്ങനെ ഒക്കെ  ചിന്തിക്കുന്നത് എന്നും അനുമോൾ പറയുന്നു. സാധാരണ വീട്ടമ്മമാരൊന്നും  ന്യൂസ് ലിങ്കുകൾ തുറന്ന്  നോക്കാന്‍ പോകില്ല. എപ്പോഴും കേള്‍ക്കുന്നതാണല്ലോ ഇതൊക്കെയെന്നും അതുകൊണ്ട്  സാരമില്ലെന്നാണ് അനു പറയുന്നത്.സ്ഥിരമായി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നതിനാല്‍ ഹണി റോസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ഇതാൻ  ഏത് ഉദ്ഘാടനത്തിന് പോയാലും ഹണി റോസിന്റെ  പേര് എടുത്തിടല്ലേ എന്ന് പ്രാര്‍ത്ഥിക്കും. ആ ഒരു പേര് വന്നാല്‍ മതി ഏതെങ്കിലും ഒരു മീഡിയയില്‍ ക്യാപ്ഷന്‍ കാണും ഹണി റോസിന് വെല്ലുവിളി എന്നും പറഞ്ഞ്. എന്തിനാണ് അങ്ങനൊക്കെ ഇടുന്നത്. ഉദ്ഘാടനത്തിനായി   ഇഷ്ടം കൊണ്ട് വിളിക്കുന്നു താൻ പോകുന്നു എന്നാണ്  അനു പറയുന്നത്.

കല്യാണം ആവുമ്പോള്‍ സോഷ്യല്‍ മീഡിയയിൽ  അറിയിക്കും. എന്തുഉണ്ടെങ്കിലും താൻ  സോഷ്യല്‍ മീഡിയയില്‍ അറിയിക്കാറുണ്ട്. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ. വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരുമല്ലോ എന്നും അനുമോള്‍ പറയുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാവരും അമ്മച്ചി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ ഒക്കെ കാണുമ്പോൾ കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കും. ഫുഡ് ഉണ്ടാക്കാൻ അല്ല കല്യാണം കഴിക്കുന്നത്. അമ്മച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അനുമോളെയും ഇഷ്ടമാണ്. 2024 ൽ ഉറപ്പായും കല്യാണം ഉണ്ടാവും. കല്യാണം ഒക്കെ സംഭവിക്കുന്നതാണ്” എന്ന് ബിനീഷ് ബാസ്റ്റിൻ പറഞ്ഞിരുന്നു. ഇതാണ് ഇവരുടെ ഇരുവരുടെയും വിവാഹം എന്ന രീതിയിൽ വാർത്ത ആയത്.
കഴിഞ്ഞ ദിവസം തന്നേയും അനുമോളേയും കുറിച്ചുള്ള മോശം വാര്‍ത്തകളോട് നടന്‍ ഷിയാസ് കരീം പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. തന്റെ  അനിയത്തിയാണ് അനുമോൾ എന്നും  തന്റെയും അനുമോളുടെയും  ചോര ചുവന്നതാണ് എന്നും  ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നൊന്നുമില്ല എന്നും ഷിയാസ് പറയുന്നു. സംശയമുള്ളവർക്ക്വീ അനുമോളുടെ വീട്ടില്‍ പോയി അമ്മയോടും അച്ഛനോടും ചോദിക്കാം. ഷിയാസ് കരീമിന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും. കാരണം തന്റെ  വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണെന്നാണ് ഷിയാ,് പറഞ്ഞഥ്. അനുമോൾ താൻ  എവിടേയും കൊണ്ടു പോകും. തന്റെ  കാറില്‍  ഉമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള പെണ്ണ് അനുമോളാണെന്നാണ് ഷിയാസ് പറയുന്നത് എഴുതി പിടിപ്പിക്കുന്നവരുടെ വീട്ടില്‍ അമ്മയും പെങ്ങളുമുണ്ടെങ്കില്‍ അവരത് ചെയ്യില്ല. . ഈ പറയുന്ന ആളുകള്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷ ഭയങ്കരമായിരിക്കും. തന്റെ  കണ്‍മുന്നില്‍ വരികയാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷ ഭീകരമായിരിക്കും. അതിന്റെ പേരില്‍ കേസ് വന്നാലും പ്രശ്നമല്ലെന്നും ഷിയാസ് പറഞ്ഞിരുന്നു.