‘ദിവസം അരലക്ഷം രൂപ പ്രതിഫലം’ ; ഏറ്റവും തുക വാങ്ങുന്ന ബിഗ്‌ബോസ് താരം

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. തമിഴ്  ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് അടിക്കടി പുറത്ത് വരുന്നത്. ശക്തരായ മത്സരാര്‍ഥികള്‍ ചേര്‍ന്ന് ഗംഭീര പ്രകടനമാണ് ഓരോ ദിവസവും കാഴ്ച വെച്ച്…

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. തമിഴ്  ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് അടിക്കടി പുറത്ത് വരുന്നത്. ശക്തരായ മത്സരാര്‍ഥികള്‍ ചേര്‍ന്ന് ഗംഭീര പ്രകടനമാണ് ഓരോ ദിവസവും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അതേ സമയം ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും ശ്രദ്ധേയം ബിഗ് ബോസ് പ്രേമികളുടെ പ്രിയപ്പെട്ട മത്സരാര്‍ഥിയായ വിചിത്രയുടെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. വിചിത്രയ്ക്ക് പ്രതിദിനം ലഭിക്കുന്ന തുക എത്രയാണെന്ന് അടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത് എങ്കിലും ഇതിലെ വസ്തുത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. മിനിസ്‌ക്രീനിൽ സജീവമായിരിക്കെയാണ് വിചിത്രയ്ക്ക് ബിഗ് ബോസിലേക്കുള്ള അവസരം ലഭിക്കുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിലാണ് വിചിത്ര മത്സരിച്ച് കൊണ്ടിരിക്കുന്നത്.

സാധാരണയായി ബിഗ് ബോസിലേക്ക് എത്തുന്ന നാല്‍പതിനും അമ്പതിനും മുകളിൽ പ്രായമുള്ള മത്സരാര്‍ഥികളായ താരങ്ങള്‍ പകുതിയോട് അടുക്കുമ്പോള്‍ തന്നെ പുറത്ത് പോവാറുണ്ട്. ആളുകള്‍ കുറച്ച് വോട്ട് ചെയ്ത് അവരെ പുറത്താക്കുന്നത് തന്നെ സാധാരണമാണ്. എന്നാല്‍ ഏകദേശം 80 ദിവസത്തോളം എത്തുമ്പോഴും പോസിറ്റീവായി കളിച്ച് രസകരമായ ഉള്ളടക്കം നല്‍കി വിചിത്ര പ്രേക്ഷകരുടെ  ഹൃദയം കീഴടക്കി. നിലവില്‍ നടിയ്ക്ക് സ്വന്തമായി നിരവധി ആരാധകവൃന്ദമുണ്ട്. അതുപോലെ ഈ സീസണിലെ ബിഗ് ബോസ് ഫൈനലിസ്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും വിചിത്രയുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. ഓരോ ദിവസവും ബിഗ് ബോസിനകത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന വിചിത്രയ്ക്ക് പ്രതിദിനം എത്ര പ്രതിഫലം ലഭിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിദിനം 40,000 രൂപയാണ് വിചിത്രയ്ക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ബിഗ് ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി വിചിത്രയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. താരമൂല്യവും പ്രകടനവുമൊക്കെ കണക്കിലെടുത്താണ് ബിഗ് ബോസില്‍ താരങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കപ്പെടാറുള്ളത്.


മുന്‍പ് സിനിമകളിലടക്കം തരംഗമായി നിന്നിട്ടുള്ളതിനാലാണ് വിചിത്രയ്ക്കും ഇത്രയും വലിയ തുക ലഭിക്കുന്നത്. മാത്രമല്ല ഷോ യിലൂടെ നല്ല കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചതിനാല്‍ നൂറ് ദിവസവും മികച്ച് നില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്ന് വ്യക്തമായി. അതേസമയം ബിഗ് ബോസിന് മുന്‍പേ നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് വിചിത്ര. ചിന്നത്തയ, തലിവാസല്‍, ദേവര്‍മഗന്‍, അജാം മേംത, അമരാവതി, സബാഷ് ബാബു, വീര തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിചിത്ര അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും സ്വഭാവ വേഷങ്ങളിലൂടെ നടി ജനപ്രീതി നേടിയെടുത്തു. തമിഴില്‍ നാല്‍പ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച വിചിത്ര ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കെയാണ് ബിസിനസുകാരനായ ഷാജിയെ പ്രണയിച്ച് വിവാഹം കഴിച്ച് കുടുംബിനിയാവുന്നത്. ഇപ്പോള്‍ ഭർത്താവിന്റെയും മൂന്ന് ആണ്‍മക്കളുടെയും  കൂടെ സന്തുഷ്ടമായി ജീവിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് തിരിച്ചു വരാന്‍ വിചിത്ര തീരുമാനിച്ചത്. ഇതിനിടെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയില്‍ പങ്കെടുത്തു. നടി ഫൈനലില്‍ വരെ എത്തിയെങ്കിലും കിരീടം നേടാനായില്ല.