തട്ടമിട്ട് മൊഞ്ചത്തിയായി അനുസിത്താര ; ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നുള്ള വീഡിയോയുമായി താരം !

ബാലതാരമായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനു സിത്താര. തുടർന്ന് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി എത്തിയത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലൂടെ…

ബാലതാരമായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനു സിത്താര. തുടർന്ന് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി എത്തിയത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ച ഒരു റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നുകൊണ്ട് എടുത്ത വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.തട്ടമിട്ട് മൊഞ്ചത്തി കുട്ടിയായാണ് താരം വിഡിയോയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നതും. മൊഞ്ചത്തിയായിട്ടുണ്ട്, മനോഹരം, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. മലയാളത്തിലെ ശാലീന സുന്ദരിയാണ് താരം.