ജീവിതത്തിൽ ഒരിക്കലും നഷ്ടമാകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ലക്ഷ്മിയുമായുള്ള ബന്ധം

മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് ശേഷം ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ്…

മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് ശേഷം ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിൽ അവതാരകയായിട്ടുള്ള ലക്ഷ്മി നക്ഷത്ര ഏഷ്യാനെറ്റിലെ മൈലാഞ്ചി എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തുന്നത്. താരോത്സവം, പട്ടുറുമാൽ, ഏഷ്യാനെറ്റ് സൂപ്പർ വോയിസ്, സ്കൂൾ ടൈം തുടങ്ങിയ പ്രോഗാമുകളിൽ അവതാരക ആയിട്ട് താരം. പക്ഷേ ഒരു ഫാൻ ഫോളോയിങ് എന്ന ലേബലിൽ ലക്ഷ്മിനക്ഷത്ര വളർന്നത് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടമാർ പടാർ എന്ന പ്രോഗ്രാമും, ഇപ്പോൾ സ്റ്റാർ മാജിക് എന്ന അറിയപ്പെടുന്ന പ്രോഗ്രാമിൽ എത്തിയ ശേഷമാണ്. അത് താരത്തിന് ഒരു ഗംഭീരവഴിതിരിവ് ഉണ്ടാക്കിയ പ്രോഗ്രാമായി.മിനിസ്ക്രീൻ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്. പല അവതകരകർ വന്ന് പരാജയപ്പെട്ട പ്രോഗ്രാമാണ് ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീർന്നത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നക്ഷത്രയുടെ പിറന്നാൾ ആയിരുന്നു, നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലക്ഷ്മിയെക്കുറിച്ചുള്ള അനുമോളുടെ ഒരു കുറിപ്പാണ്. സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാൾ ആയിരുന്നു. ലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ലക്ഷമിയോടൊപ്പമുള്ള ആത്മബന്ധത്തെ കുറിച്ചാണ് അനു വെളിപ്പെടുത്തിന്നത്. തിരിച്ച് ലക്ഷ്മിയ്ക്കും അനുവിനോട് വളരെ അടുത്ത ബന്ധമാണ്. അനിയത്തിയെ പോലെയാണ് അനു.ലക്ഷ്മി നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഞാൻ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫിൽ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിന ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ- അനു കുറിച്ചു. താരങ്ങളുടെ ചിത്രങ്ങളും പിറന്നാൾ ആശംസയും സോഷ്യൽ മീഡിയയിലും ഇരുവരുടേയും ഫാൻസ് പേജുകളിലും വൈറലായിട്ടണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും പിറന്നാൾ ആശംസ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാർമാജിക് താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്..