യെല്ലോ സ്യൂട്ടിൽ തിളങ്ങി അനുപമ പരമേശ്വരൻ

നിവിൻ പോളിയ്ക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ.ചിത്രത്തിലെ മേരിയെന്ന ചുരുണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടിയ നിങ്ങൾ ആരും തന്നെ മറന്നു കാണില്ല. പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ്…

നിവിൻ പോളിയ്ക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ.ചിത്രത്തിലെ മേരിയെന്ന ചുരുണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടിയ നിങ്ങൾ ആരും തന്നെ മറന്നു കാണില്ല. പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ് എന്ന മലയാള സിനിമയിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.


ഫാഷൻചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുന്നതിൽ പ്രത്യേക കഴിവാണ് അനുപമ പരമേശ്വരന്. ഇപ്പോളിതാ അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.’യെല്ലോ സ്യൂട്ടിൽ സ്‌റ്റൈലൻ ഫോട്ടോഷൂട്ടുമായാണ് ഇത്തവണ അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. ലളിതമായ മെയ്ക്കപ്പിൽ അതീവ സുന്ദരിയായിട്ടാണ് അനുപമയെ ചിത്രങ്ങളിൽ നിന്ന് കാണാൻ കഴിയുക.

മലയാളത്തിൽ പൊതുവേ സിനിമകൾ കുറവാണെങ്കിലും തെലുങ്ക് സിനിമകളിൽ സജീവമാണ് അനുപമ പരമേശ്വരൻ.തെലുങ്കിൽ സായ് ധരം തേജ,നാനി, രാം പോതിനേനി, ആശിഷ് എന്നി നായകയുടെ നായികയായി അനുപമ അഭിനയിച്ചിട്ടുണ്ട്. നടസാർവഭൗമ എന്ന സിനിമയിൽ പുനീത് രാജ്കുമാറിനൊപ്പം കന്നഡയിലും അനുപമ അരങ്ങേറ്റം കുറിച്ചു.ദുൽഖർ സൽമാനൊപ്പം മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.അനുപമ പരമേശ്വരന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം കാർത്തികേയ 2 ആണ്