കർവ ചൗത് ദിനത്തിൽ ഭർത്താവ് കാമുകിക്കൊപ്പം മാർക്കറ്റിൽ; തല്ലിച്ചതച്ച് ഭാര്യ സുഹൃത്തുക്കളും- വിഡിയോ

ഉത്തരേന്ത്യയിൽ ഭർത്താവിന്റെ ഐശ്വര്യത്തിനായി ക്ഷേമത്തിനുമായി സ്ത്രീകൾ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന ആചാരമാണ് കർവ ചൗത്.കർവ ചൗത് ദിനത്തിൽ കാമുകിനൊപ്പം ഷോപ്പിങിന് നടത്തുകയായ ഭർത്താവിനെ തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗാസിയാബാദിലാണു…

ഉത്തരേന്ത്യയിൽ ഭർത്താവിന്റെ ഐശ്വര്യത്തിനായി ക്ഷേമത്തിനുമായി സ്ത്രീകൾ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന ആചാരമാണ് കർവ ചൗത്.കർവ ചൗത് ദിനത്തിൽ കാമുകിനൊപ്പം ഷോപ്പിങിന് നടത്തുകയായ ഭർത്താവിനെ തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗാസിയാബാദിലാണു ഈ സംഭവം നടന്നത്.

 

യുവാവ് പൺസുഹൃത്തിനൊപ്പം മാർക്കറ്റിലൂടെ നടക്കവേ, പെട്ടന്ന് യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും അടിക്കുകയുമായിരുന്നു.യുവതിയോടെപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളും യുവാവിനെ മർദിച്ചു.ഭർത്താവിനെ മാർക്കറ്റിൽ നാട്ടുകാരുടെ മുൻപിലിട്ടാണ് ഭാര്യ തല്ലിച്ചതച്ചത്. സംഭവം എന്താണെന്ന് അറിയാതെ നാട്ടുകാർ ഇവർക്കു ചുറ്റും കൂടിനിൽക്കുന്നതായി വിഡിയോയിൽ കാണാൻ കഴിയും. ഇതിനിടെ യുവാവിനെ അടിക്കുന്നതു തടയാൻ ശ്രമിച്ച പെൺസുഹൃത്തിനെയും യുവതിയും സുഹൃത്തുക്കളും അടിക്കുന്നുണ്ട്.

ഇതിനിടെ കടയ്ക്കു പുറത്തിറങ്ങി വഴക്കു തീർക്കാൻ കടയുടമ ഇവരോട് ആവശ്യപ്പെട്ടു. ഈ സംഭവങ്ങൾക്ക് പിന്നലെ യുവതി പൊലീസിൽ പരാതി നൽകി. യുവതി ഭർത്താവുമായി വഴക്കിട്ട് തന്റെ മാതാപിതാക്കളുടെ കൂടെയാണ് യുവതി കഴിഞ്ഞിരുന്നത്. കർവ ചൗത് ദിവസം തന്റെ അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് യുവതി ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടത്. ഇതാണ് മർദ്ദനത്തിന് കാരണമായത് എന്ന് പൊലീസ് പറഞ്ഞു.