ഞാൻ സിനിമ ഉണ്ടാക്കുന്നത് ആരാധകരെയും, താരങ്ങളുടെ സുഹൃത്തുക്കളെയും തൃപ്തിപ്പെടുത്താനല്ല, അനുരാഗ് കശ്യപ് 

സിനിമയിൽ നാടിനടന്മാർക്ക് ഒരുപാടു ആരാധകരുണ്ട്, എന്നാൽ താരാരധന അസഹ്യമാണ്, അമിതമായ താര ആരാധനയെ വിമർശിച്ചു നടനും, സംവിധായകനുമായാ   അനുരാഗ് കശ്യപ്. ഹിന്ദിയിൽ മുൻ നിര താരങ്ങൾ ആയ ഷാരുഖിനെയോ, സൽമാൻ ഖാനെയോ വെച്ച് താൻ…

സിനിമയിൽ നാടിനടന്മാർക്ക് ഒരുപാടു ആരാധകരുണ്ട്, എന്നാൽ താരാരധന അസഹ്യമാണ്, അമിതമായ താര ആരാധനയെ വിമർശിച്ചു നടനും, സംവിധായകനുമായാ   അനുരാഗ് കശ്യപ്. ഹിന്ദിയിൽ മുൻ നിര താരങ്ങൾ ആയ ഷാരുഖിനെയോ, സൽമാൻ ഖാനെയോ വെച്ച് താൻ സിനിമ ചെയ്യാത്തതും ഈ താരാരാധന ഭ്രാന്ത് കാരണം ആണ്. ആരധകർക്ക് തങ്ങളുടെ താരങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കണം. അത് കുറച്ചു ബുദ്ധിമുട്ടാണ് അനുരാഗ് പറയുന്നു.

ഞാൻ സിനിമ ഉണ്ടാകുന്നത് എനിക്ക് വേണ്ടിയാണ് അല്ലാതെ ആരാധകരെയും, താരങ്ങളുടെ സുഹൃത്തുക്കളെയും  ത്രിപ്തിപെടുത്താനല്ല, അങ്ങനൊരു കാരണം ഉള്ളതുകൊണ്ട് താൻ ഒരു നടനെ വെച്ച് സിനിമ ചെയ്യാൻ വിസമ്മതിച്ചു. ഇന്ത്യയിലെ ആരാധകർ വെറും ഭ്രാന്തമാർ ആണ്. മറ്റു രാജ്യങ്ങളിൽ ഇങ്ങനെയില്ല, താരങ്ങളുടെ സ്വാതന്ത്ര്യമാണ്

ആരാധകരെ ഒഴിവാക്കാത്ത  രണ്ടു താരങ്ങൾ ആണ് ഷാരുഖ് ഖാനും, സൽമാൻ ഖാനും, അവർ അവരുടെ ഫാൻസിനെ തൃപ്തിപ്പെടുത്തി മാത്രമാണ് സിനിമ ചെയ്യുന്നത്. അഥവാ അവരെ ഒഴിവാക്കി സിനിമ ചെയ്യ്താലോ വലിയ വിമർശനവും ആയിരിക്കും ഉണ്ടാകുന്നത് അനുരാഗ് കശ്യപ് പറയുന്നു.