‘കത്തനാരിൽ’ നീലി ആയി അനുഷ്‍ക ഷെട്ടി! വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് നടി വാങ്ങിയ പ്രതിഫലം ചർച്ചയാകുന്നു  

പ്രേക്ഷകർ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് കത്തനാർ, ചിത്രത്തിൽ കഴിഞ്ഞ ദിവസം നടി അനുഷ്ക ഷെട്ടി ജോയിന്റ് ചെയ്യ്ത വാർത്ത സോഷ്യൽ മീഡിയിൽ എല്ലാം ചർച്ച ആയ സംഭവമാണ്, ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

പ്രേക്ഷകർ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് കത്തനാർ, ചിത്രത്തിൽ കഴിഞ്ഞ ദിവസം നടി അനുഷ്ക ഷെട്ടി ജോയിന്റ് ചെയ്യ്ത വാർത്ത സോഷ്യൽ മീഡിയിൽ എല്ലാം ചർച്ച ആയ സംഭവമാണ്, ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്, അതേസമയം കത്തനാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ഹോം സിനിമയ്ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്  75 കോടി രൂപയാണ് ബഡ്ജറ്റ്, കത്തനാർ ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്

ചിത്രത്തിൽ കത്തനാരായി എത്തുന്നത് ജയസൂര്യയാണ്, അനുഷ്‌ക ഷെട്ടി കള്ളിയങ്കാട്ട് നീലി എന്ന യക്ഷി വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്, മലയാളത്തിലേക്ക് അനുഷ്‌ക ഷെട്ടി എത്തുമ്പോൾ നടി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയുവാനുള്ള ആകാംക്ഷയാണ്  ആരാധകർക്കിടയിൽ ,അതുകൊണ്ടുതന്നെ  ചിത്രത്തില്‍ അനുഷ്‌കയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ബാഹുബലി മുതല്‍ അനുഷ്‌കയുടെ പ്രതിഫലം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്,  എന്നാൽ  അഞ്ച് കോടിയാണ് നടിക്ക് കത്തനാരില്‍ നിന്നും  ലഭിക്കുന്ന പ്രതിഫലമെന്ന്   അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. ഇതിനോടകം മൂന്ന് ഷെഡ്യുളുകള്‍ ചിത്രത്തിന്റേതായി പൂര്‍ത്തിയായിട്ടുണ്ട്. ഗോകുലം ഗോപാലന്റെ നിർമാണത്തിൽ തയ്യാറാവുന്ന ‘കത്തനാർ’ൽ അനുഷ്‌കയുടെ വേഷത്തെപ്പറ്റിയോ പ്രതിഫലത്തെ കുറിച്ചുള്ള ഔദ്യോഗിക  വിവരങ്ങൾ ഒന്നും  ഇതുവരെയും പുറത്തുവന്നിട്ടില്ല