ലോക്ക് ഡൗണിനു ശേഷം സന്തോഷവാർത്തയുമായി അനുസിത്താര, ആശംസകൾ അറിയിച്ച് ആരാധകരും താരങ്ങളും

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു,…

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്, ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു.

നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്, വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആണ് ആരാധരുമായി പങ്കു വെക്കാറുണ്ട്,  ഇപ്പോൾ പുതിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ‘ബോക്‌സ്’ എന്ന മലയാളം ഷോര്‍ട്ട് സീരിസിന്റെ നിര്‍മ്മാതാവായാണ് അനുസിത്താര ഈ തവണ എത്തുന്നത്,
anusithara 1
അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താരയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് സീരിസ് ചര്‍ച്ച ചെയ്യുന്നത്. ഒരാള്‍ക്ക് വഴിയരികില്‍ നിന്നും ഒരു മാജിക് ബോക്‌സ് ലഭിക്കുകയും പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ആദ്യ എപ്പിസോഡില്‍ കഥയായെത്തുന്നത്. കൂടാതെ ഫാന്റസി ജോണറിലാണ് ആദ്യ ഭാഗം എത്തിയിരിക്കുന്നത്. മിഥുന്‍ വേണുഗോപാല്‍ ആണ് സീരീസില്‍ പ്രധാന വേഷത്തിലെത്തിയിരിയ്ക്കുന്നത്.