ആ ഒരു കുറവ് കാരണം റൊമാൻസ് രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു!

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും…

aparna balamurali about herself

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ സുരൈരെ പോട്ടര് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്ലഭിച്ചത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.

aparna about deepika
aparna about deepika

ഇപ്പോൾ സിനിമയിൽ തനിക്ക് വഴങ്ങാത്ത കാര്യം റൊമാൻസ് ആണെന്നും അതിന്റെ കാരണം എന്താണെന്നും ആണ് അപർണ്ണ തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ചെയ്യാൻ പ്രയാസം ഉള്ളതും വഴങ്ങാത്തതും റൊമാൻസ് ആണ്. സാധാരണ സിനിമകളിൽ ഓരോ രംഗങ്ങൾ ചെയ്യുമ്പോൾ എനിക്ക് അധികം റീട്ടേക്കുകൾ ഒന്നും പോകേണ്ടി വന്നിട്ടില്ല. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ റീട്ടേക്കുകൾ യെടുക്കുന്നത് റൊമാൻസ് രംഗങ്ങൾ ചെയ്യുമ്പോൾ ആണെന്നും സർവ്വോപരി പാലാക്കാരൻ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ചെയ്യാൻ ഞാൻ വളരെ ബുദ്ധിമുട്ടി. റൊമാൻസ് ചെയ്യുമ്പോൾ എന്റെ കോൺഫിഡൻസ് പോകുന്നതിനു കാരണം എന്റെ ഈ മുയൽ പല്ല് ആണെന്നും ആണ് അപർണ്ണ പറഞ്ഞത്.

കഴിഞ്ഞ ദിവസം തന്റെ ഇഷ്ട്ട നായിക ആരാണെന്നു അപർണ്ണ തുറന്ന് പറഞ്ഞിരുന്നു. ദീപിക പദുക്കോൺ ആണ് തന്റെ ഇഷ്ട നായിക എന്നും എനിക്ക് എന്റെ ജീവിതത്തിൽ മറ്റൊരാളാകാൻ ഒരു അവസരം ലഭിച്ചാൽ ദീപികാ പദുക്കോൺ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും അപർണ്ണ പറഞ്ഞു. അത്രത്തോളം തന്നെ ആകര്ഷിച്ചിട്ടുള്ള വ്യക്തിത്വം ആണ് ദീപികയുടേത് എന്നും അപർണ്ണ പറഞ്ഞു.