എന്നെ ഒരുപാട് അപമാനിച്ചിട്ടുണ്ട്! അത്കേട്ട് താൻ  പട്ടിയെപ്പോലെ കരഞ്ഞിട്ടുണ്ട്, അപ്പാനി ശരത് 

പല ഘട്ടത്തിലും തന്നെ അപമാനിച്ചിട്ടുണ്ട് സിനിമ മേഖലയിൽ. എങ്കിലും ഉയർത്തെഴുന്നേറ്റു താൻ അതൊന്നും കാര്യമാക്കാതെ അടുത്ത സ്റ്റെപ്പ് വെക്കാറുണ്ട് നടൻ അപ്പാനി ശരത് പറയുന്നു, പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ…

പല ഘട്ടത്തിലും തന്നെ അപമാനിച്ചിട്ടുണ്ട് സിനിമ മേഖലയിൽ. എങ്കിലും ഉയർത്തെഴുന്നേറ്റു താൻ അതൊന്നും കാര്യമാക്കാതെ അടുത്ത സ്റ്റെപ്പ് വെക്കാറുണ്ട് നടൻ അപ്പാനി ശരത് പറയുന്നു, പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ നേരിട്ട അപമാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല, മറക്കാത്തതുകൊണ്ടാണ് താൻ അടുത്ത സ്റ്റെപ്പ് വെക്കുന്നത്, അതുകൊണ്ടു താൻ പരാതി പറയാറില്ല. നമ്മൾ ചെയ്‌യേണ്ട ജോലികൾ ചെയ്താൽ മതി.

താൻ ഒരു സുപ്രഭാതത്തിൽ ഒരു കത്തുമായി ഈ മേഖലയിൽ എത്തിയ ആളല്ല, ഈ ഒരു മേഖലയിൽ താൻ അപമാനിതൻ ആകുമ്പോൾ  ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്, ഞാൻ പട്ടിയെ പോലെ കരഞ്ഞ സംഭവങ്ങൾ ഉണ്ട്. 100 ഓളം താമസിക്കുന്ന ക്യാമ്പിൽ നിന്നും പോലും തന്നെ ഇറക്കിവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് നടൻ പറയുന്നു.

നാടകക്യാമ്പിൽ നിന്നും താമസിച്ചെത്തിയതിനെ തന്നെ ഒരുപാടു അപമാനിക്കുകയും, ഇറക്കിവിടുകയും ചെയ്യ്തിട്ടുണ്ട്, എന്നാൽ എന്തിനാണ് താമസിച്ചതെന്നു ആരും അന്ന്വേഷിക്കാറില്ല. താൻ ഇങ്ങോട്ട് വരാൻ വണ്ടിക്കൂലി പോലും കാണില്ല, വീട്ടിൽ ചില കാര്യങ്ങൾ ചെയ്യ്തു തീർക്കണം, ഇതൊന്നും ഇവർക്ക് മനസിലാകില്ല,, എന്നാൽ ഈ അപമാനം എല്ലാം താൻ സഹിക്കുന്നത് അടുത്ത നല്ലൊരു സ്റ്റെപ്പ് വെക്കാൻ കഴിയുമെന്നുള്ള വിശ്വാസം കൊണ്ടാണ്, വന്ന വഴികൾ നമ്മൾ ഒരിക്കലും മറക്കരുത്, അത്  എനിക്ക് നിർബന്ധം ഉണ്ട് , അപ്പാനി ശരത് പറയുന്നു,