കിസ് ചെയ്‌ത് വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ വഴക്കുണ്ടാക്കും ; ലിപ് ലോക്ക് രംഗത്തെ കുറിച്ച് നാനി 

തെലുങ്കു സിനിമാ മേഖലയിലെ മുൻനിര നടന്മാരിൽ ഒരാളാണ് നാനി.ആരാധകരുടെ പ്രിയപ്പെട്ട നടൻ കൂടിയാണ് നാനി.നാച്ചുറൽ സ്റ്റാർ എന്നാണ് നാനിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഈച്ചയുടെ പ്രതികാരത്തിന്‍റെ കഥ പറഞ്ഞരാജമൗലി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടൻ കൂടിയാണ്…

തെലുങ്കു സിനിമാ മേഖലയിലെ മുൻനിര നടന്മാരിൽ ഒരാളാണ് നാനി.ആരാധകരുടെ പ്രിയപ്പെട്ട നടൻ കൂടിയാണ് നാനി.നാച്ചുറൽ സ്റ്റാർ എന്നാണ് നാനിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഈച്ചയുടെ പ്രതികാരത്തിന്‍റെ കഥ പറഞ്ഞരാജമൗലി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടൻ കൂടിയാണ് നാനി.തെലുങ്ക് സിനിമയാണ് പ്രവര്‍ത്തന മേഖലയെങ്കിലും എല്ലാ ഭാഷകളിലുള്ള സിനിമകളെയും പിന്തുടരുന്ന കലാകാരൻ കൂടിയാണ് നാനി.ഹായ് നാണ്ണായാണ് നാനി നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രം. മൃണാള്‍ താക്കൂറാണ് ചിത്രത്തിൽ  നായികയായി എത്തുന്നത്. നാനി നൽകിയ ഒരു അഭിമുഖത്തിനിടെ ഹായ് നാനായിലെ ഒരു രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് നാനി നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇന്നലെ നാനിയുടെ ഹായ് നാനായുടെ ടീസര്‍ പുറത്തു വിട്ടിരുന്നു.നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ചായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചത്. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉള്‍പ്പെടുത്തിയതാണോ ലിപ് ലോക്ക് എന്നായിരുന്നു ചോദ്യം. ചോദ്യത്തോട് നാനി പ്രതികരിച്ചത് പക്വതയോടെയായിരുന്നു. അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളില്‍ എനിക്ക് ലിപ് ലോക്കുണ്ടായിരുന്നില്ല എന്ന് നാനി വ്യക്തമാക്കി. തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത് ചെയ്യുന്നത്.സംവിധായകന്റെ വിഷനാണ് അതില്‍ പ്രധാനമമെന്നും അതില്‍ തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന് പ്രസക്തിയല്ല എന്നും മാധ്യമ പ്രവര്‍ത്തകനോട് നാനി വ്യക്തമാക്കി.സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ഹായ് നാനാ  വിജയമായി മാറുന്ന ചിത്രമായിരിക്കും എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മകള്‍ അച്ഛൻ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബർ ഏഴിന് പ്രദര്‍ശനത്തിനെത്തും. വ്യത്യസ്‍തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ സിംഗിളായ ‘സമയം’ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. രണ്ടാമത്തെ സിംഗിളും പുറത്തു വന്നിരുന്നു.  ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്ര സംയോജനം പ്രവീൺ.

ഹിന്ദിയിൽ ‘ഹായ് പപ്പയെന്ന’ പേരിലും ചിത്രം എത്തുമ്പോള്‍ മലയാളത്തിലെ ജനപ്രിയ ഗായകനും സംഗീത സംവിധയകനുമായ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ഹായ് നാനാ നിർമ്മിച്ചിരിക്കുന്നത്. അതേസമയം  നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു.മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’യെന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒധേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു.