അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ! വൻ താരനിരയുമായി ചിത്രം ഒരുങ്ങുന്നു, രാഹുൽ മാധവ്, ഡയാന ഹമീദ് മുഖ്യ വേഷങ്ങളിൽ

രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്ത്. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം…

രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്ത്. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

എൽ ത്രി എന്റർടെയ്ൻ‍മെൻറിൻറെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകർ ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ് എന്നിവർ. ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പത് ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

പ്രൊജക്റ്റ്‌ ഡിസൈനർ എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ, കല അജി പയ്ച്ചിറ, മേക്കപ്പ് പ്രദീപ് വിതുര, വസ്ത്രാലങ്കാരം സുരേഷ് ഫിറ്റ്‌വെൽ, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ ഇഷാൻ പ്രൊമോഷൻസ്, എഡിറ്റർ ബാബുരാജ്, ബിജിഎം ജോസ് ബാപ്പയ്യാ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാൻ തൻഹ, അസോസിയേറ്റ് ഡയറക്ടർ വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫർ മനോജ്‌ ഫിടാക്, ദിലീപ് ഖാൻ. പി ആർ ഒ- എ എസ് ദിനേശ്.