ഡീ ഏജിങ് വഴി മമ്മൂട്ടി മുപ്പതുകാരനാകും! സമ്മതം മൂളി താരം; വമ്പൻ വാർത്ത പുറത്ത് വിട്ട് ബി ഉണ്ണികൃഷ്ണൻ

മെ​ഗാ സ്റ്റാർ മമ്മൂട്ടിയെ തിരികെ മുപ്പതുകളിൽ എത്തിച്ച് പുതിയ സിനിമ ഒരുങ്ങുന്നു. എഐ സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാൻ സമ്മതം അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം പുറത്ത്…

മെ​ഗാ സ്റ്റാർ മമ്മൂട്ടിയെ തിരികെ മുപ്പതുകളിൽ എത്തിച്ച് പുതിയ സിനിമ ഒരുങ്ങുന്നു. എഐ സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാൻ സമ്മതം അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്. വലിയ മുതൽമുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിർമ്മാണത്തിൽ ഉൾപ്പെടുന്ന കോർപ്പറേറ്റ് പ്രൊഡക്ഷൻ ഹൗസുകൾ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൽ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന ഡീ ഏജിങ് സാങ്കേതിക വിദ്യ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയായത് ‘ഇന്ത്യൻ 2’ വാർത്തയായതോടെയാണ്. ചിത്രത്തിൽ കമൽഹാസൻ ഉൾപ്പടെയുള്ള കഥാപാത്രങ്ങൾക്കായി ഡീ ഏജിങ് വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. വെങ്കട് പ്രഭു ചിത്രം ‘GOAT’ൽ വിജയ്‍യെ ചെറുപ്പമായി അവതരിപ്പിക്കുന്നുണ്ട്. ‘ഗോസ്റ്റ്’ എന്ന കന്നഡ സിനിമയിൽ നടൻ ശിവ രാജ്കുമാറിനായി ഡിജിറ്റൽ ഡി-ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. മമ്മൂട്ടി ചിത്രം മലയാള സിനിമയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മലയാളത്തിൽ ആദ്യമായി ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുക ഈ മമ്മൂട്ടി ചിത്രത്തിലാകും.