fbpx
Home Film News ഡോക്ടറിനോട് നോ പറഞ്ഞത് കൊണ്ടല്ല ആ പെൺകുട്ടിയ്ക്ക് സൈബർ അ, റ്റാക്ക് കിട്ടിയത്

ഡോക്ടറിനോട് നോ പറഞ്ഞത് കൊണ്ടല്ല ആ പെൺകുട്ടിയ്ക്ക് സൈബർ അ, റ്റാക്ക് കിട്ടിയത്

0
ഡോക്ടറിനോട് നോ പറഞ്ഞത് കൊണ്ടല്ല ആ പെൺകുട്ടിയ്ക്ക് സൈബർ അ, റ്റാക്ക് കിട്ടിയത്

ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു റോബിനും ദിൽഷയും തമ്മിലുള്ള സൗഹൃദവും പ്രണയവും ഒക്കെ. റോബിന് ദിൽഷായോട് പ്രണയം ഉണ്ടായിരുന്നു. അത് റോബിൻ തുറന്ന് പറഞ്ഞിട്ടും ഉണ്ട്. എന്നാൽ തിരിച്ച് ദിൽഷയ്ക്ക് റോബിനോട് പ്രണയമുണ്ട് എന്ന് ദിൽഷാ ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല. എന്നാൽ കാണികൾക്ക് അങ്ങനെ തോന്നിപ്പിക്കും വിധമുള്ള പ്രവർത്തികൾ ആയിരുന്നു ഇരുവരുടെയും. അത് കൊണ്ട് തന്നെ ഏറെ ആരാധകർ ഉള്ള റോബിൻ പരുപാടിയിൽ നിന്ന് പുറത്ത് ആയപ്പോൾ റോബിന്റെ ആരാധകർ ഒക്കെ ദിൽഷയ്ക്ക് ആണ് വോട്ട് ചെയ്തത്. ദില്ഷാ റോബിനുമായി സൗഹൃദത്തിൽ ആയത് വോട്ടിന് വേണ്ടി ആയിരുന്നു എന്ന സംസാരവും ഉണ്ടായിരുന്നു.

എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ദിൽഷയും റോബിനും പിരിഞ്ഞതോടെ വീണ്ടും ദിൽഷയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാൻ തുടങ്ങി. മത്സരത്തിൽ വിജയിക്കാൻ വേണ്ടി ദില്ഷാ റോബിനോട് കാണിച്ചത് ഫേക്ക് സൗഹൃദം ആണെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. ശേഷം റോബിൻ ആരതി പൊടിയുമായി പ്രണയത്തിൽ ആകുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ദിൽഷയെ കൃതിക്ക് ആരതി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആ കുട്ടിയുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവൾക്ക് ഇത്രയേറെ സൈബർ ആക്രമണം കിട്ടിയത് എന്നാണ് ആരതി പറയുന്നത്.

നമുക്ക് എല്ലാവര്ക്കും സൈബർ ആ,ക്രമണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ആ കുട്ടിക്ക് എക്സ്ട്രീം ലെവലിൽ സൈബർ അറ്റാക്ക് വന്നെങ്കിൽ അത് അവളുടെ കയ്യിലിരിപ്പ് കൊണ്ട് ആണ്. ഒരു പെൺകുട്ടിക്ക് പ്രണയത്തിൽ നോ പറയാനും എസ് പറയാനും ഉള്ള സ്വാതന്ത്രം ഉണ്ട്. എന്നാൽ അവൾക്ക് ഇത്രയേറെ സൈബർ അറ്റാക്ക് വന്നത് ഡോക്ടറിനോട് നോ പറഞ്ഞത് കൊണ്ടല്ല. പരുപാടിയിൽ വിജയിച്ചതിന് ശേഷം വന്ന് അക്കൗണ്ട് നമ്പർ പറയു, ഞാൻ കാശ് അയക്കാം എന്നൊക്കെ പറഞ്ഞുള്ള വീഡിയോ ചെയ്തത് കൊണ്ടാണ്. ഒരു കാര്യം നമ്മുടെ കയ്യിൽ നിന്ന് പോയാൽ അത് പോയി എന്ന് അംഗീകരിക്കണം. ആ വീഡിയോ കാരണം ആണ് അവൾക് ഇത്ര വലിയ ഒരു സൈബർ ആക്രമണം ഉണ്ടായത് എന്നും അല്ലാതെ ഡോക്ടറിനോട് നോ പറഞ്ഞത് കൊണ്ട് മാത്രമല്ല എന്നുമാണ് ആരതി പറയുന്നത്.

×