ആ കാരണം കൊണ്ടാണ് ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചത്

പ്രീത പ്രദീപിനെ പരിചയം ഇല്ലാത്ത മിനിസ്ക്രീൻ പ്രേമികൾ കുറവാണ്. ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം നേടിയ പ്രീത നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന്മണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു പ്രീതയും വിവേകും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേയും. ഇവരുടെ വിവാഹ വിഡിയോകളും ചിത്രങ്ങളുമൊക്കെ ആരാധകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി പാരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.

ഇപ്പോഴിതാ വിവേകുമായുള്ള സൗഹൃദം വിവാഹത്തിലേക് എത്തിയത് എങ്ങനെ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുമാകയാണ് പ്രീത. ഒരു അഭിമുഖത്തിൽ ആണ് പ്രീത തന്റെ വിവാഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഒക്കെ തുറന്ന് പറഞ്ഞത്. വിവേകുമായുള്ള സൗഹൃദം ഉള്ള സമയത്ത് എനിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. ആ കാര്യം വിവേകിനും അറിയാം. അങ്ങനെ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പൊക്കോണ്ടിരുന്ന സമയത്ത് ഒരിക്കൽ ഞാനും വിവേകും തമ്മിൽ രാത്രിയിൽ ഒരു മൂന്നു മണി ഒക്കെ ആയപ്പോൾ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞാൻ വിവേകിനോട് ചോദിച്ചു, ഡാ നീയും നിന്റെ സൗഹൃദവും എപ്പോഴെങ്കിലും എന്നെ വിട്ട് പോകുമോ എന്ന്.

അപ്പോൾ അവൻ പറഞ്ഞു അവൻ സ്വയം പോകില്ല എന്നും എന്നാൽ നിന്നെ വിവാഹം കഴിക്കുന്ന ആൾക്ക് നമ്മുടെ സൗഹൃദം ഇഷ്ട്ടം അല്ലെങ്കിൽ എന്ത് ചെയ്യുമെന്ന്. അപ്പോഴാണ് ഞാനും ചിന്തിക്കുന്നത് അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ എന്ന്. അപ്പോൾ അവൻ പറഞ്ഞു എങ്കിൽ ഒരു കാര്യം ചെയ്യാം, നമുക്ക് രണ്ടു പേർക്കും കല്യാണം കഴിക്കാം എന്ന്. ഒരു നിമിഷം അത് കേട്ടപ്പോൾ ഞാൻ സ്റ്റക്ക് ആയി പോയി. പിന്നീട് കല്യാണം കഴിക്കുകയായിരുന്നു എന്നും പ്രീത പറഞ്ഞു. ഞങ്ങൾ തമ്മിൽ അങ്ങനെ പൈങ്കിളിയും റൊമാന്സും ഒന്നും ഇല്ലെന്നും ഇപ്പോഴും ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നും കല്യാണം കഴിഞ്ഞിട്ടും ഇപ്പോഴും ഞങ്ങളുടെ ഇടയിൽ ആ സൗഹൃദം ഉണ്ടെന്നും താരം പറഞ്ഞു.