എല്ലാ തവണയും അവസാനം വരെ പോകും, ആദ്യമേ കളഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം വരില്ലായിരുന്നു

അടുത്ത വീട്ടിലെ കുട്ടി എന്ന സ്നേഹമാണ് മലയാളികൾക്ക് നവ്യ നായരോട് ഉള്ളത്. നന്ദനത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത്.  തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ…

അടുത്ത വീട്ടിലെ കുട്ടി എന്ന സ്നേഹമാണ് മലയാളികൾക്ക് നവ്യ നായരോട് ഉള്ളത്. നന്ദനത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത്.  തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം അഭിനയത്തിലേക്കും നൃത്തത്തിലേക്കും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. റീലിറ്റി ഷോകളിലും പൊതു പരിപാടികളിലും എല്ലാം ഇന്ന് സജീവമാണ് താരം. ഇപ്പോഴിത താൻ പല തവണ ദേശീയ അവാർഡിന് ശ്രമിച്ചിട്ടും കിട്ടാതിരുന്നതിനെ കുറിച്ച് പറയുകയാണ് നവ്യ നായർ. ദേശീയ അവാർഡ് എന്നത് താനെ സ്വപനം ആണെന്നും അതിന് വേണ്ടി താൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നുമാണ് നവ്യ നായർ പറയുന്നത്. താൻ അഭിനയിച്ച സദ്ഗമയ എന്ന ചിത്രമാണ് ആദ്യമായി ദേശീയ അവാർഡിന് പരിഗണിക്കുന്നത്. അന്ന് തനിക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ നിരാശ ആയിരുന്നു ഫലം. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. ആ വിഷമം മാറാൻ വേണ്ടിയാണ് ഞാൻ ഡാൻസ് സ്കൂളിൽ ചേർന്നത്. അതിനു ശേഷവും ദേശീയ അവാർഡിന് വേണ്ടിയുള്ള എന്റെ ശ്രമം നടന്നു കൊണ്ടിരുന്നു. എന്നാൽ അന്നൊക്കെ നിരാശ തന്നെയായിരുന്നു ലഭിച്ചത്. എല്ലാ തവണയും അവസാനം വരെ വരും. ആദ്യം തന്നെ എടുത്ത് കളഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രതീക്ഷയും സങ്കടവും ഒന്നും ഉണ്ടാകില്ലായിരുന്നു. എങ്കിലും ഞാൻ വീണ്ടും പരിശ്രമിച്ച് കൊണ്ടിരിക്കും. ഇനിയും താൻ പോകുമെന്നും തനിക്ക് പ്രതീക്ഷ ഉണ്ട് എന്നുമാണ് നവ്യ നായർ പറയുന്നത്.