ഫോട്ടോഷൂട്ടിനെ വിമർശിച്ചവർക്ക് മറുപടിയുമായി മോഡൽ രംഗത്ത്

Follow Us :

ഫോട്ടോഷൂട്ടുകൾക്ക് വലിയ പ്രാധാന്യമുള്ള കാലമാണ് ഇത്. ഇന്നത്തെ തലമുറ തങ്ങളുടെ സന്തോഷ നിമിഷങ്ങളുടെ എല്ലാം ഓർമ്മയ്ക്കായി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. എങ്ങനെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും വൈറൽ ആകാനും എല്ലാം ഏത് തരം ഫോട്ടോഷൂട്ടുകൾ നടത്താനും ഇന്നത്തെ തലമുറ തയാറാണ്. അതിനായി എന്ത് സാഹസവും ഇന്നത്തെ യുവതലമുറ നടത്താറുണ്ട്. അത്തരത്തിൽ ഫോട്ടോഷൂട്ടുകളിൽ കൂടി വൈറൽ ആയ നിരവധി ദമ്പതികളും മോഡലുകളും എല്ലാമുണ്ട്. വെഡിങ് ഫോട്ടോഷൂട്ടുകളും പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളും ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്.

അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ട് കമ്പനികളും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഇത്തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് ഒരു ഫോട്ടോഷോട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒറ്റ നോട്ടത്തിൽ പ്രെവെഡിങ് അല്ലെങ്കിൽ പോസ്റ്റ് വെഡിങ് ഫോട്ടോഷോട്ട് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഫോട്ടോഷൂട്ട് ആയിരുന്നു ഇത്. എന്നാൽ ഈ ഫോട്ടോഷൂട്ട് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ഇതിലെ മോഡലിനെതിരെ വലിയ രീതിയിലുള്ള വിമര്ശനങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. മോഡൽ അർച്ചന അനില ആണ് ആ ഫോട്ടോഷൂട്ടിൽ മോഡൽ ആയി എത്തിയത്. വസ്ത്രധാരണത്തിന്റെ പേരിലാണ് അർച്ചനയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്.

ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്. അത് എന്റെ വിവാഹ ഫോട്ടോഷൂട്ട് ആയിരുന്നില്ല. ഒരു വെഡിങ് കമ്പനിയുടെ പ്രമോഷന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്. അതിന് മുൻപും ഞാൻ പല ഫോട്ടോഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട്. എന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കും. എന്നാൽ എന്റെ വീട്ടുകാരെ പോലും മോശമായി പറഞ്ഞുകൊണ്ടാണ് പലരും ആ ഫോട്ടോഷൂട്ടിന് കമെന്റ് ചെയ്തത്. അത് എനിക്ക് സഹിക്കാൻ പറ്റില്ല. സത്യത്തിൽ എന്താണ് ആ ഫോട്ടോഷൂട്ടിനു കുഴപ്പം? കുറച്ച് ബ്രെസ്റ്റും വയറും കാണുന്നു എന്നല്ലേ. എല്ലാവര്ക്കും ഉള്ളത് തന്നെ അല്ലെ കാണുന്നത് എന്നുമാണ് അർച്ചന അനില ചോദിക്കുന്നത്.