ബിഗ് ബോസ് താരം അർച്ചന പ്രണയത്തിൽ ; ചിത്രവുമായി താരം !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മനസപുത്രി എന്നഹിറ്റ് പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അർച്ചന സുശീലൻ. മനസപുത്രിയ്ക്ക് ശേഷം നിരവധി പരമ്പരകളിൽ അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. മിനിസ്ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലേയ്ക്കും താരം കടന്നു കയറി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് അർച്ചന സുശീലൻ.ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷവും നിരവധി ആരാധകരെ സമ്പാദിക്കുവാൻ സാധിച്ച താരം മിനിസ്ക്രീൻ രംഗത്ത് സജീവമായിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് അർച്ചന പരമ്പരയിൽ നിന്നും പിന്മാറുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇന്നിപ്പോൾ താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറി ആണ് വൈറൽ ആകുന്നത്. ‘ഫാൾ ഇൻ ലവ്’ എന്ന് കുറിച്ചുകൊണ്ട് പ്രവീണിനെ മെൻഷൻ ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രത്തിൽ അർച്ചനയുടെ കവിളിൽ ചുംബിക്കുന്ന പ്രവീണിനെയാണ് കാണുവാൻ സാധിക്കുന്നത്. അർച്ചനയുടെ കുടുംബത്തോടൊപ്പമുള്ള പ്രവീണിന്റെ ചിത്രങ്ങളും അർച്ചന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അർച്ചന പങ്കുവെച്ച ഈ ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്. ഇനി എന്ന് താരം അഭിനയ ലോകത്തേക്ക് തിരികെ വരും എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.