‘ഞങ്ങൾ ഗൗതമിക്കൊപ്പം’; നടി ഗൗതമിയുടെ ആരോപണത്തിൽ ബിജെപി

ബിജെപിയുടെ പിന്തുണയില്ലെന്നാരോപിച്ച് നടി ഗൗതമി  പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഗൗതമി തെറ്റിദ്ധരിച്ചതാണെന്നും, യഥാർത്ഥത്തിൽ പാർട്ടി അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. ഗൗതമിയുടെ സ്വത്തുക്കൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത സമയത്ത് ബിജെപി ഗൗതമിയെ പിന്തുണച്ചിരുന്നതായും അണ്ണാമലൈ പറഞ്ഞു.  ഗൗതമിയുമായി ഫോണിൽ സംസാരിച്ചു എന്നും  വളരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് ഗൗതമി  ആവശ്യപ്പെട്ടു എന്നും അണ്ണാമലൈ പറഞ്ഞു . എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബിജെപി ഗൗതമിയെ  പിന്തുണച്ചിരുന്നു എന്നും  എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ഗൗതമി  കരുതുന്നു എന്നും അണ്ണാമലൈസ് കൂട്ടിച്ചേർത്തു. എന്നാൽ   ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. അത് തെറ്റിദ്ധാരണയാണ് എന്നാണു ബിജെപി അധ്യക്ഷൻ പറയുന്നത്.  പോലീസ്  പരിശോധിച്ച് നടപടിയെടുക്കണം എന്നും. പ്രതിയെ സംരക്ഷിക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല എന്നും പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല എന്നും അണ്ണാമലൈ വ്യക്തമാക്കി. 25 വർഷമായി അയാൾ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു എന്ന് കേസ്  ഗൗതമിയും ആ വ്യക്തിയും തമ്മിലാണ്   എന്നും പാർട്ടി എന്നും ഗൗതമിക്കൊപ്പമാണ് എന്നും  കെ അണ്ണാമലൈ പറഞ്ഞു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കെതിരെയാണ് ഗൗതമിയുടെ ആരോപണം.

20 വർഷം മുമ്പ് സി അളഗപ്പൻ എന്ന വ്യക്തി തന്നോട് സൗഹൃദം സ്ഥാപിച്ച് കൂടെ കൂടുകയായിരുന്നുവെന്ന് ഗൗതമി നേരത്തെ  വ്യക്തമാക്കിയിരുന്നു . അതെ സമയ ബിജെപി അംഗത്വം രാജിവയ്ക്കാൻ താൻ തീരുമാനിച്ചത് വളരെ വേദനയോടും കടുത്ത നിരാശയോടും കൂടിയാണ് എന്നും  രാഷ്ട്രനിർമ്മാണത്തിനായി സംഭാവനകൾ നല്കുന്നതിനായിട്ടാണ് 25 വർഷം മുമ്പ് താൻ പാർട്ടിയിൽ ചേർന്നത് എന്നും ഗോതമി പറയുന്നു. ജീവിതത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളിലും ആ പ്രതിബദ്ധതയെ മാനിചു.പക്ഷെ   താനിപ്പോൾ  ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണെന്നും പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും കത്തിൽ നടി പറയുന്നു. തന്നോട് വിശ്വാസ വഞ്ചന നടത്തിയ ഒരു വ്യക്തിയെ പാർട്ടിയിലെ നിരവധി അംഗങ്ങൾ ഇപ്പോഴും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു  എന്നാണ് കത്തില്‍  ഗൗതമി ആരോപിക്കുന്നത്.  തന്‍റെ സമ്പദ്യം എല്ലാം അയാൾ  തട്ടിയെടുത്തതായും ഗൗതമി ആരോപിച്ച.  താനും മകളും വളരെ സുരക്ഷിതമാണ് എന്ന് കരുതിയ സമയത്താണ് സി അളഗപ്പന്‍ തന്‍റെ പണവും, സ്വത്തുക്കളും എല്ലാം കൈവശപ്പെടുത്തി എന്ന കാര്യം  താൻ  മനസിലാക്കിയത് എന്നാണ് ഗൗതമി പറയുന്നത്. അളഗപ്പനില്‍ നിന്നും വധ ഭീഷണി അടക്കം വന്നതായി ഗൗതമി ആരോപിച്ചിരുന്നു. തന്റെ പരാതിയില്‍ എഫ്ഐആര്‍ ഇട്ടിട്ട് 40 ദിവസമായി ഇത്രയും ദിവസം അളഗപ്പന് ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാര്‍ട്ടി നേതാക്കളാണെന്ന് ഗൗതമി ആരോപിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനിലും പോലീസ് വകുപ്പിലും  നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താന്‍ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി  പറയുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്. അളഗപ്പന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്ന