വിവാഹത്തിന് എന്റെ വീട്ടിൽ ഫുൾ സപ്പോർട്ട് ആയിരുന്നു എന്നാൽ അവളുടെ വീട്ടിൽ  നേരെ തിരിച്ചു൦!കാരണം പറഞ്ഞു അർജുൻ അശോകൻ 

അച്ഛൻ ഹരിശ്രീ അശോകന്റെ പാതയിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് അർജുൻ അശോകൻ, നടന്റെ ആദ്യ ചിത്രങ്ങളെല്ലാം തന്നെ  പരാജയം ആയിരുന്നെങ്കിൽ പിന്നീട് ഈ മേഖലയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞു, രോമാഞ്ചം എന്ന ചിത്രം മുതൽ അർജുൻ നെ നിരവധി സിനിമകൾ വന്നു ചേർന്ന്. എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തിനെ ഒരുപാടു തടസം ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് നടൻ.

നിഖിതയും താനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, പ്രണയം കുഴപ്പമില്ലാതെ മുന്നോട്ട് പോയി എന്നാൽ വിവാഹം വലിയ ബുദ്ധിമുട്ടായിരുന്നു, എന്റെ വീട്ടിൽ വിവാഹത്തിന് നല്ല സപ്പോർട്ട് ആയിരുന്നു, എന്നാൽ നികിതയുടെ വീട്ടിൽ നേരെ തിരിച്ചും കാരണം അവർ ജാതിയിൽ കുറച്ചു കൂടിയവർ ആയിരുന്നു. അതുകൊണ്ടു അവർ വിവാഹം കഴിക്കാൻ സമ്മതിക്കത്തില്ലായിരുന്നു, ‘

ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചു, എന്തായാലും ദൈവ സഹായം കൊണ്ട് അവളുടെ അച്ഛൻ സമ്മതിച്ചു അങ്ങനെ ആയിരുന്നു ഞങ്ങളുടെ വിവാഹം. എന്റെ ചേച്ചിയുടെയും പ്രണയവിവാഹം ആയിരുന്നു അതിനും ഞാൻ ആയിരുന്നു അവർക്ക് കൂട്ടുനിന്നത് അർജുൻ അശോകൻ പറയുന്നു.