രോഗം വന്നപ്പോൾ  സഹതാപം അല്ലായിരുന്നു തരേണ്ടത്! ആ സഹതാപത്തിനേക്കാൾ നല്ലത് മരണത്തിന് കീഴടങ്ങൽ ആയിരുന്നു, മംമ്ത 

മലയാളത്തിലെ പ്രേക്ഷക പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് മഹാരാജ എന്ന തമിഴ് ചിത്രത്തിന്റെ  വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് അസുഖം കൂടിയ സമയത്തു എല്ലാവർക്കും സഹതാപമായിരുന്നു, എന്നാൽ ഈ…

മലയാളത്തിലെ പ്രേക്ഷക പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് മഹാരാജ എന്ന തമിഴ് ചിത്രത്തിന്റെ  വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് അസുഖം കൂടിയ സമയത്തു എല്ലാവർക്കും സഹതാപമായിരുന്നു, എന്നാൽ ഈ സമയത്തു തനിക്ക് സഹതാപം അല്ലായിരുന്നു വേണ്ടത്, ഈ ഒരു സമയം തന്നെ സിനിമയിൽ പോലും അവസരം തന്നിരുന്നില്ല, അവർക്കും എന്നോട് സഹതാപം.

സഹതാപത്തിനേക്കാൾ നല്ലത് മരണം ആയിരുന്നു എന്ന് തനിക്ക്  തോന്നിയിട്ടുണ്ട്, ആരും സഹതാപം തന്നില്ലെങ്കിലും തന്നെ ഒന്ന് മനസിലാക്കമായിരുന്നു, ഈ സമയവും കടന്നു പോകും എന്ന എന്റെ മനസിനെ  പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണ് ഞാൻ എല്ലാത്തിനെയും മറികടന്നത്, ഞാൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ പോലും എന്നെ ആരും മനസിലാക്കിയിരുന്നില്ല മംമ്ത പറയുന്നു.

സിനിമ മേഖലയിൽ നിന്നും പോലും തനിക്ക് ഒരു പിന്തുണ ലഭിച്ചിരുന്നില്ല, എന്നെ കാണുമ്പോൾ ചില നടന്മാരുടെ മാനേജറുമാർ എന്നെ കണ്ടിട്ട് നേരിട്ട് ചോദിക്കും, അസുഖം ആണല്ലേ, ആയോ പാവം പെൺകുട്ടി, അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന, ഇവരുടെയെല്ലാം തെറ്റായ രീതി കണ്ടു പല സിനിമകളും എനിക്ക് ഇല്ലാതായി മംമ്ത പറയുന്നു.