സിനിമയിൽ  ആ രീതിയിൽ ചെയ്യ്തില്ലെങ്കിൽ പിന്നെ തനിക്കൊരു നിലനിൽപ്പ് കാണില്ല, അർജുൻ 

തെന്നിന്ത്യയിലെ പ്രമുഖ നടന്മാരിൽ ഒരാൾ ആണ് അർജുൻ സർജ, ഒരു ഘട്ടത്തിൽ തനിക്ക് സിനിമകൾ കുറഞ്ഞെന്നു൦ ,പിന്നീട് താൻ സ്വന്തമായി സിനിമ ചെയ്യാൻ തീരുമാനിച്ചുവെന്നും തുറന്നു പറയുകയാണ് നടൻ. താൻ സിനിമ സംവിധാനം ചെയ്യുന്ന…

തെന്നിന്ത്യയിലെ പ്രമുഖ നടന്മാരിൽ ഒരാൾ ആണ് അർജുൻ സർജ, ഒരു ഘട്ടത്തിൽ തനിക്ക് സിനിമകൾ കുറഞ്ഞെന്നു൦ ,പിന്നീട് താൻ സ്വന്തമായി സിനിമ ചെയ്യാൻ തീരുമാനിച്ചുവെന്നും തുറന്നു പറയുകയാണ് നടൻ. താൻ സിനിമ സംവിധാനം ചെയ്യുന്ന ഘട്ടത്തിൽ തന്നെ എല്ലാവരും അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു, തനിക്ക് 90 കാലഘട്ടത്തിൽ ആയിരുന്നു സിനിമകൾ കുറഞ്ഞത് അർജുൻ പറയുന്നു.

താൻ സിനിമയുടെ മുക്കാൽ ഭാഗവും ചെയ്യ്തു കഴിഞ്ഞപ്പോളേക്കും പ്രതിസന്ധികൾ ഓരോന്ന് കടന്നു വന്നു, അവസാനം തന്റെ ഭാര്യയുടെ ആഭരണങ്ങൾ ആണ് ഒരു സഹായം ആയത്. അങ്ങനെ സിനിമ റിലീസ് ആയപ്പോൾ അത് ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു. അങ്ങനെ വീണ്ടും ചെന്നൈയിൽ തുടരാൻ തീരുമാനിച്ചു. പിന്നീട് നിരവധി സിനിമകൾ ചെയ്യാൻ കഴിഞ്ഞു.

സെറ്റിൽ താൻ ഒരു ദേഷ്യക്കാരൻ ആണെന്നാണ് പലരും പറയുന്നത്, എന്നാൽ താൻ അങ്ങനെ ഒരു ഗൗരവക്കാരനായി കാണിക്കുന്നതാണ്, സിനിമയിൽ ആ രീതിയിൽ നിന്നില്ലെങ്കിൽ പിന്നെ തനിക്കൊരു നിലനിൽപ്പ് ഉണ്ടാകില്ല, താൻ പാവമായി നില്കുകയാണെങ്കിൽ പലരും പറ്റിക്കും അതും ഈ ഫീൽഡ് സിനിമ ഫീൽഡ് ആണ് അതുകൊണ്ടു ഇവിടെ ഗൗരവം ആവശ്യമാണ് അർജുൻ സർജ പറയുന്നു.