മണിയന്റെ മാണിക്യം!! ‘അജയന്റെ രണ്ടാം മോഷണം’ത്തിലെ സുരഭി ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. മൂന്ന് നായികമാരുമാണി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റെത്തിയിരിക്കുകയാണ്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. ഇപ്പോഴിതാ…

ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. മൂന്ന് നായികമാരുമാണി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റെത്തിയിരിക്കുകയാണ്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്.

ഇപ്പോഴിതാ സുരഭി ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുരഭിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മാണിക്യം എന്ന കഥാപാത്രമായിട്ടാണ് സുരഭി ചിത്രത്തിലെത്തുന്നത്. മണിയന്റെ നായികയാണ് മാണിക്യം.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.

ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ചിത്രത്തിന് വേണ്ടി ടൊവിനോ കളരി അഭ്യസിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണെന്നതും ശ്രദ്ധേയമാണ്.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വിഹിക്കുന്നത്. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. . എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ.വിനീത് എം.ബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം ,ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.