അന്ത്യ ചിത്രം ‘വാരിസ്’, കലാസംവിധായകൻ സുനിൽ ബാബു അന്തരിച്ചു  

നിരവധി ചിത്രങ്ങളുടെ കല സംവിധാനം ചെയ്യ്ത കല സംവിധായകൻ സുനിൽ ബാബു (50 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അമൃത ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി ആണ് താരത്തിന്റെ സ്വന്തം…

നിരവധി ചിത്രങ്ങളുടെ കല സംവിധാനം ചെയ്യ്ത കല സംവിധായകൻ സുനിൽ ബാബു (50 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അമൃത ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി ആണ് താരത്തിന്റെ സ്വന്തം സ്ഥലം. സിനിമകളിലെ നല്ല തിരക്കുള്ള ഒരു സംവിധായകൻ തന്നെ ആയിരുന്നു ഇദ്ദേഹം, മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് യെന്നിച്ചിത്രങ്ങളുടെ കല സംവിധാനവും സുനിൽ ബാബു ചെയ്യ്തിട്ടുണ്ട്.

വിജയ് ചിത്രമായ ‘വാരിസ് ‘ ആണ് അദ്ദേഹം അവസാനമായി കലാസംവിധാനം ചെയ്യ്ത ചിത്രം. മൈസൂർ ആർട്സ് കോളേജിലെ പഠനത്തിന് ശേഷമാണ് കലാ സംവിധായകൻ സാബു സിറിലിൻറെ  ഒരു സഹായി ആയി സിനിമ രംഗത്തേക്ക് എത്തിച്ചേർന്നത്.

കാലിലെ ഒരു ചെറിയ നീ രി നെ തുടർന്നാണ്  അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചത്. മുല്ലപ്പള്ളി  രാമ മംഗലം തങ്കപ്പൻ നായരുടേയും, സരസ്വതി അമ്മയുടയും മകൻ ആണ് സുനിൽ ബാബു, ഭാര്യ പ്രേമ, മകൾ ആര്യ സരസ്വതി .സിനിമ മേഖലയിൽ എല്ലാ താരങ്ങളും അദ്ദേഹത്തിന് നിത്യശാന്തി നേർന്നുകൊണ്ട് രംഗത്തു എത്തിയിട്ടുണ്ട്.