‘ആദിപുരുഷ്’ ട്രെയിലർ ഫാൻ സ്ക്രീനിങ്! കൃതി സനോണിനും, പ്രഭാസിനും ഹൈദരാബാദിൽ ഗംഭീര വരവേൽപ്പ്

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരാധകർക്കായി ‘ആദിപുരുഷ്’ ട്രെയിലറിന്റെ പ്രത്യക പ്രദർശനം സംഘടിപ്പിച്ചു, ചടങ്ങിൽ പ്രധാന താരങ്ങൾ ആയ പ്രഭാസും, കൃതി സനോണും പങ്കെടുത്തു,ഇരുവർക്കും ഗംഭീര വരവേല്പ് ആയിരുന്നു ആരാധകർ സംഘടിപ്പിച്ചത്. ഇപ്പോൾ ഈ ഇവന്റിൽ…

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരാധകർക്കായി ‘ആദിപുരുഷ്’ ട്രെയിലറിന്റെ പ്രത്യക പ്രദർശനം സംഘടിപ്പിച്ചു, ചടങ്ങിൽ പ്രധാന താരങ്ങൾ ആയ പ്രഭാസും, കൃതി സനോണും പങ്കെടുത്തു,ഇരുവർക്കും ഗംഭീര വരവേല്പ് ആയിരുന്നു ആരാധകർ സംഘടിപ്പിച്ചത്. ഇപ്പോൾ ഈ ഇവന്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അതിൽ ആരാധകർ വലിയ ആഘോഷത്തോടെ ആണ് ആദിപുരുഷ ടീമിനെ സ്നേഹപ്പൂർവം ആദരിക്കുന്നത്.

ഇവന്റ് നടന്നിരുന്നത് ഹൈദരാബാദിലെ ഒരു തീയിട്ടറിൽ ആയിരുന്നു, വമ്പൻ ജനാവലി ആയിരുന്നു അവിടെ കൂടി നിന്നത്, ജയ് ശ്രീറാം വിളികളും അതിനോടൊപ്പം മുഴുകിയിരുന്നു. ഈ സംഭവത്തിനു ശേഷം ട്രിയലിയർ ലീക്കായി, ഇന്ന് മുംബയിൽ നടക്കുന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാക്കൾ ട്രെയിലർ പുറത്തിറക്കും. എന്നാൽ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

രാമായണത്തിൽ ഉൾക്കൊണ്ട് ഓം റൗട്ട് സംവിധാനം ചെയ്യ്ത ചിത്രം ആണ് ആദിപുരുഷ്. രാഘവൻ ആയി പ്രഭാസും, ജാനകി ആയി കൃതി സനോണും ആണ് അഭിനയിക്കുന്നത്. രാവണനായി സൈഫ് അലിഖാന്. ജൂൺ 16 നെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു എന്ന്ചി ത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു. വമ്പൻ ഹോളിവുഡ് ചിത്രങ്ങളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.