അൽഫോൺസ് ഇനിയും സിനിമ ചെയ്യ്താൽ അവന്റെ കൂടെ എല്ലാവരും ഉണ്ടാകും! അവന്റെ അടുത്ത സിനിമയിലെ വേഷമാണ് എന്റെ ആഗ്രഹ൦, ഷറഫുദ്ധീൻ 

കഴിഞ്ഞ ദിവസം അൽഫോൺസ് പുത്രൻ താൻ ഇനിയും സിനിമ ചെയ്യുന്നില്ല എന്നും തനിക്ക് ഓട്ടിസം സ്പെക്റട്ര൦  ഡിസോർഡർ എന്ന അസുഖ ബാധിതനാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, സംവിധായകന്റെ ഈ പോസ്റ്റിനെ…

കഴിഞ്ഞ ദിവസം അൽഫോൺസ് പുത്രൻ താൻ ഇനിയും സിനിമ ചെയ്യുന്നില്ല എന്നും തനിക്ക് ഓട്ടിസം സ്പെക്റട്ര൦  ഡിസോർഡർ എന്ന അസുഖ ബാധിതനാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, സംവിധായകന്റെ ഈ പോസ്റ്റിനെ നിരവധി ആളുകൾ ആണ് ധാരാളം കമെന്റുകളുമായി എത്തുന്നത്, ഇപ്പോൾ അൽഫോൺസിനെ കുറിച്ച് നടൻ ഷറഫുദ്ധീൻ പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഞാൻ അൽഫോൻസിൻറെ പ്രേമം എന്ന ചിത്രത്തിലൂടെ ആണ് അറിയപ്പെടാൻ തുടങ്ങിയത്, ഇനിയും തനിക്ക് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കണമെന്നാഗ്രഹമുണ്ട്, എന്നാൽ കഴിഞ്ഞ ദിവസം അൽഫോൻസിൻറെ പോസ്റ്റ് കണ്ടു, എന്നാൽ അൽഫോൺസ് ഇനിയും സിനിമ ചെയ്യ്താൽ അവന്റെ കൂടെ എല്ലാവരും ഉണ്ടാകും. എനിക്ക് അൽഫോൺസിന്റെ അടുത്ത സിനിമയിൽ അഭിനയിക്കണമെന്ന് അവനോടു പറയേണ്ട കാര്യമില്ല.

ഇനിയും അവൻ അങ്ങനൊരു ചിത്രം ഒരുക്കുകയാണെങ്കിൽ ഞങ്ങൾ എല്ലാവരും അവനോടൊപ്പമുണ്ടാകും, ‘പ്രേമം’ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കണമെങ്കിൽ അൽഫോൺസ് തന്നെ വിചാരിക്കണം, ഞങ്ങൾ എല്ലാം ടീമും ഇപ്പോളും ഉണ്ട്, ഞങ്ങൾക്ക് ആഗ്രഹവുമുണ്ട് ഇങ്ങനൊരു സിനിമക്ക് വേണ്ടി ഷറഫുദ്ധീൻ പറയുന്നു, നടന്റെ പുതിയ ചിത്രമായ ‘തോൽവി’യുടെ അഭിമുഖ വേളയിലാണ് ഈ കാര്യങ്ങൾ താരം പറയുന്നത്, അൽഫോൺസിന്റെ ചിത്രമായ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന പേരിൽ ആയിരുന്നു ഷറഫുദ്ധീൻ അഭിനയിച്ചിരുന്നത്, താരത്തിന്റെ ആ ഒരു വേഷം ഇന്നും പ്രേക്ഷകർ ഇഷ്ടപെടുന്ന ഒന്നുതന്നെയാണ്