അവതാരികയായും നടിയായും മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്യ. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ കുഞ്ഞ് അനിയത്തിക്ക് പിറന്നാള്‍ദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആര്യ. ജന്മദിനാശംസകള് നേര്‍ന്ന് ആര്യ സഹോദരിയോടൊപ്പം പങ്കുവെച്ച ഫോട്ടോളും ശ്രദ്ധ നേടുകയാണ്.
എന്റെ ബേബി ഗേളിന് ജന്മദിനാശംസകള്, എന്റെ കുഞ്ഞ് അനുജത്തി.. എപ്പോഴും ഇങ്ങനെ സന്തോഷവതിയായി ഇരിക്കണം… നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ആര്യ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം നടന്നത്. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സഹോദരിയുടെ വിവാഹം എന്ന് ആര്യ പറഞ്ഞിരുന്നു.
വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും മറ്റ് വിശേഷങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഈ അവസരത്തിലാണ് സഹോദരിയടെ ജന്മദിനം കൂടി വന്നെത്തിയിരിക്കുന്നത്. ഈ വിശേഷ ദിനവും ആഘോഷമായി സ്നേഹത്തോടെ കൊണ്ടാടൂ.. എന്നാണ് ആര്യ പങ്കുവെച്ച ഫോട്ടോകള്‍ക്ക് അടിയിലായി ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍,
കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം നടന്നത്. അഖിലായിരുന്നു അഞ്ചനയുടെ വരന്. ഇവള് എനിക്ക് സഹോദരി മാത്രമല്ല.. എന്നായിരുന്നു വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ കുറിച്ചിരുന്നത്…
ഇവള് തന്റെ ആദ്യത്തെ കുഞ്ഞാണെന്ന് ആയിരുന്നു ആര്യ കുറിച്ചിരുന്നത്. ഇപ്പോള്‍ പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് എത്തിയ ആര്യയുടെ പോസ്റ്റിന് അടിയില്‍ ചേച്ചിയേയും ഒരുപാട് സ്നേഹിക്കുന്നു എന്നാണ് അഞ്ചന കുറിച്ചിരിക്കുന്നത്.