മകളെ കുറിച്ച് മനസ്സ് തുറന്ന് ആര്യ, താരം പറഞ്ഞത് കേട്ടോ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ. ഒരു പക്ഷെ ബഡായ് ആര്യ എന്ന് പറഞ്ഞാൽ ആകും താരത്തിനെ കൂടുതൽ പ്രേക്ഷകർ അറിയുക. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്.…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ. ഒരു പക്ഷെ ബഡായ് ആര്യ എന്ന് പറഞ്ഞാൽ ആകും താരത്തിനെ കൂടുതൽ പ്രേക്ഷകർ അറിയുക. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികയായും എത്തിയിരുന്നു.

അഭിനേത്രി, അവതാരിക എന്നതിനേക്കാൾ പുറമെ ഒരു ബിസിനെസ്സ് സംരംഭക കൂടിയാണ് താരം. ആര്യ നടത്തി വരുന്ന സാരി ബിസിനെസ്സിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ ബിസിനെസ്സിനെ കുറിച്ചും അതിൽ തന്റെ മകൾ പറയുന്ന അഭിപ്രായത്തെ കുറിച്ചും എല്ലാം ആര്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആര്യയുടെ വാക്കുകൾഇങ്ങനെ, ഞാൻ എന്റെ ബിസിനെസ്സുമായി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ സാരികളുടെ ഒക്കെ ലൈവ് വീഡിയോ കണ്ടാണ് സെയിൽ കൂടുതലും വരുന്നത്.

ഇപ്പോൾ എന്റെ മകൾക്ക് വെക്കേഷൻ ടൈം ആണ്. അത് കൊണ്ട് തന്നെ അവൾ എന്റെ ഈ വിഡിയോകൾ ഒക്കെ മുടങ്ങാതെ കാണാറുണ്ട്. അച്ഛന്റെ ഫോണിൽ കൂടിയാണ് അവൾ എന്റെ വിഡിയോകൾ കാണുന്നത്. അതിൽ അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അത് പറയുകയും ചെയ്യും. വാട്സ്ആപ്പിൽ കൂടി അവൾ എനിക്ക് മെസ്സേജ് അയക്കും, എന്ത് കളർ ആണ് ഇത്, ഇത് നിങ്ങൾ പറഞ്ഞ കളർ അല്ല, നിങ്ങൾ എന്താണ് മുടി ഇപ്പോഴും അഴിച്ചിടുന്നത്, എന്തൊരു നിറമാണിത് എന്നൊക്കെ. ഇത് അറിഞ്ഞു എന്റെ സുഹൃത്തുക്കളും വീട്ടുകാരും ചോദിക്കും ഇവൾ എന്റെ തന്നെ മകൾ ആണോ എന്ന്. കാരണം എനിക്ക് പത്ത് പൈസയുടെ പോലും ബുദ്ധി ഇല്ലെന്നാണ് അവർ പറയുന്നത്.