ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആര്യൻ ; മയക്കുമരുന്നിന് അടിമയായിട്ട് 4 വർഷം ! സുശാന്തിന്റെ മരണത്തിനു പിന്നാലെ വീണ്ടും പരിഭ്രാന്തിയിൽ ബോളിവുഡ് !

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മൂത്ത മകൻ ആര്യൻ ഖാനെ നേർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്യുന്നത്. ആഡംബര കപ്പലിലെ നിശാപാർട്ടിയ്ക്കിടയിൽ വെച്ചായിരുന്നു ആര്യന്റെ അറസ്റ്റ്. ഇതിനിടയിൽ നിരവധി…

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മൂത്ത മകൻ ആര്യൻ ഖാനെ നേർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്യുന്നത്. ആഡംബര കപ്പലിലെ നിശാപാർട്ടിയ്ക്കിടയിൽ വെച്ചായിരുന്നു ആര്യന്റെ അറസ്റ്റ്. ഇതിനിടയിൽ നിരവധി വിമർശനങ്ങളും മറ്റുമാണ് ഷാരൂഖിനെതിരേ ഉയർന്നു വന്നത്. എന്നാൽ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഇപ്പോൾ മുൾമുനയിൽ നിൽക്കുകയാണ് ആര്യന്റെ അറസ്റ്റോടെ. കാരണം ബോളിവുഡ് സിനിമാലോകത്ത് പലരും ഇത്തരത്തിലുള്ള ഡ്രഗ്സ് ഉപയോഗിയ്ക്കുന്നവരാണ് എന്ന കാര്യം പരസ്യമായ രഹസ്യമാണ്.നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പലതരത്തിലുമുള്ള ആരോപണങ്ങളും വിമർശനങ്ങളും അന്വഷണങ്ങളും നടന്നിരുന്നു. എന്നാൽ അതെല്ലാം പാതി വഴിയിൽ ഉപേക്ഷിയ്ക്കപ്പെടുകയായിരുന്നു. അതിനിടയിലാണ് ബോളിവുഡിലെ കിങ്‌ഖാന്റെ മകനെ തന്നെ മയക്കുമരുന്ന് പാർട്ടിയ്ക്കിടയിൽ നിന്നും കണ്ടെത്തിയത്. ആര്യൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ തുടങ്ങിയതു മുതൽ ആര്യൻ കരയുകയായിരുന്നുവെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. നാലു വർഷത്തോളമായി ആര്യൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നുണ്ട്. യുകെ, ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വെച്ചും ആര്യൻ മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പറയപ്പെടുന്നുണ്ട്. അതേസമയം ആര്യൻ ഖാന്റെ വാട്സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ ചാറ്റുകൾ അറസ്റ്റിലായവർ തമ്മിൽ നടത്തിയതായാണ് കണ്ടെത്തൽ. വിദേശരാജ്യത്ത് ഷൂട്ടിംഗ് തിരക്കിലായി ഷാരൂഖ് മകന്റെ ലീലാവിലാസങ്ങൾ തുടർന്ന് തിരികെ എത്തുമെന്നാണ് സൂചന. എന്തായാലൂം ആര്യൻ കുടുങ്ങിയതോടെ ബോളിവുഡിലെ പല വമ്പൻ സ്രാവുമകളും കുടുങ്ങുമെന്നാണ് അനുമാനം.