മനോജ് സിനിമയിലേക്കാൾ നല്ല വേഷങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ആണ്!

മനോജ് കെ ജയന് തന്റെ ഭാര്യ ആശയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. എങ്ങനെ ആയിരിക്കണം ഒരു ഭാര്യ എന്ന് തന്നെ പഠിപ്പിച്ചത് ആശ ആണെന്നും ജീവിതം എത്ര മനോഹരമായി മുന്നോട്ട് കൊണ്ട് പോകാൻ…

മനോജ് കെ ജയന് തന്റെ ഭാര്യ ആശയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. എങ്ങനെ ആയിരിക്കണം ഒരു ഭാര്യ എന്ന് തന്നെ പഠിപ്പിച്ചത് ആശ ആണെന്നും ജീവിതം എത്ര മനോഹരമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് തനിക് കാണിച്ച് തന്നതും ആശ തന്നെ ആണെന്നുമൊക്കെ ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മനോജ് കെ ജയന് മാത്രമല്ല, ആശയ്ക്കും തന്റെ ഭർത്താവിനെ കുറിച്ച് ചിലതൊക്കെ പറയാൻ ഉണ്ട്. മനോജിനെ കുറിച്ചുള്ള ആശയുടെ വാക്കുകൾ ഇങ്ങനെ,

മനോജ് കെ ജയൻ സിനിമയിൽ നല്ല ഒരു നടൻ ആണ്. എന്നാൽ സിനിമയിൽ ചെയ്യുന്ന കഥാപാത്രങ്ങളേക്കാൾ നല്ല ഒരു വ്യക്തിയാണ് അദ്ദേഹം ജീവിതത്തിൽ. ജീവിതത്തിൽ അദ്ദേഹം നല്ല ഒരു അച്ഛൻ ആണ്, നല്ല ഒരു ഭർത്താവാണ്, നല്ല ഒരു മകൻ കൂടി ആണ്. അദ്ദേഹം തന്റെ അച്ഛന്റെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ഒരു മകൻ എന്ന നിലയിൽ അച്ഛന്റെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് അദ്ദേഹം ആണ്. അച്ഛനെ അത്ര നന്നായി അദ്ദേഹം നോക്കുന്നത് ഞാൻ എന്നും എന്റെ കണ്മുന്നിൽ കാണുന്നതാണ്. അദ്ദേഹത്തിന്റെ അച്ഛൻ ഞങ്ങളുടെ അച്ഛൻ കൂടിയാണ്. ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് മനോജ് എന്ന ഭർത്താവ് എന്നും ആശ പറഞ്ഞു.

ഉർവശിയെ ആയിരുന്നു മനോജ് കെ ജയൻ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധത്തിന് വര്ഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശേഷം ഇരുവരും വിവാഹമോചിതർ ആകുകയും ഇരുവരും വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആശയെ ആണ് മനോജ് കെ ജയൻ വിവാഹം കഴിച്ചത്. മറ്റൊരു വിവാഹം കഴിച്ച ഉർവശിക്കും ഇപ്പോൾ ഒരു മകൻ ഉണ്ട്. ആശയ്ക്കും മനോജ് കെ ജയനും ഒരു കുഞ്ഞു കൂടി പിറന്നിരുന്നു.