ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടി ആശ പരേഖിന്

ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടിയും സംവിധായകയും നിര്‍മ്മാതവുമായ ആശ പരേഖിന്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശ പരേഖ് ഇന്ത്യന്‍ ഫിലും സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യവനിത…

ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടിയും സംവിധായകയും നിര്‍മ്മാതവുമായ ആശ പരേഖിന്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശ പരേഖ് ഇന്ത്യന്‍ ഫിലും സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യവനിത അദ്ധ്യക്ഷയായിരുന്നു. ബാലതാരമായാണ് ആശ പരേഖ് വെള്ളിത്തിരയില്‍ എത്തുന്നത്.

1952 ല്‍ ‘മാ’ എന്ന ചിത്രത്തിലില്‍ ആശ പരേഖിനെ സംവിധായകന്‍ ബിമല്‍ റോയ് ബാലതാരമായി അവതരിപ്പിക്കുകയായിരുന്നു.കുറച്ച് നാള്‍ ബാലതാരമായി തുടര്‍ന്ന താരം വിദ്യാഭ്യാസത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തു.വിദ്യാഭ്യാസം പൂര്‍ത്തിയായക്കിയ ആശ ദില്‍ ദേകെ ദേഖോ എന്ന സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തി.

പിന്നീട് അങ്ങോട്ട് ബോളിവുഡിലെ താരമായി ഉയര്‍ന്നു.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആശപരേഖ് ടെലിവിഷന്‍ പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കുടാതെ സിനിമ നിര്‍മാണരംഗത്തും സജീവമായിരുന്നു ആശ. ബോളിവുഡിലെ മികച്ച സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച നടി കൂടിയാണ് ആശ പരേഖ്