ആ ഒരു നോട്ടത്തിന്റെ നൂറ് അർഥങ്ങൾ മനസ്സിലായ നിമിഷം നടി ആശ ശരത്ത് !!

നര്‍ത്തകിയും നടിയുമായ താരമാണ് ആശ ശരത്. മിനി സ്ക്രീനിലൂടെയെത്തി പിന്നീട് ബിഗ് സ്ക്രീൻ താരമായി മാറിയ നടി. പെരുമ്പാവൂരാണ് സ്വദേശം. ആശ ശരതിനെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കെത്തുക ദൃശ്യം എന്ന സിനിമയിലെ ഐ.ജി. വേഷമാണ്.…

നര്‍ത്തകിയും നടിയുമായ താരമാണ് ആശ ശരത്. മിനി സ്ക്രീനിലൂടെയെത്തി പിന്നീട് ബിഗ് സ്ക്രീൻ താരമായി മാറിയ നടി. പെരുമ്പാവൂരാണ് സ്വദേശം. ആശ ശരതിനെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കെത്തുക ദൃശ്യം എന്ന സിനിമയിലെ ഐ.ജി. വേഷമാണ്. മിനി സ്ക്രീൻ പരമ്പരകളിലൂടെയും നിരവധി സിനിമകളിലൂടേയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആശ, 1975 ജൂലൈ 19 നു പെരുമ്പാവൂരിൽ വി.എസ്. കൃഷ്ണൻ കുട്ടി നായരുടേയും പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയുടേയും മകളായാണ് ആശ ശരത് ജനിച്ചത്. അമ്മയുടെ നാട്യാലയ എന്ന പേരിലുള്ള നൃത്തകലകേന്ദ്രത്തിലൂടെയാണ് പഠിത്തത്തോടൊപ്പം നൃത്തവും അഭ്യസിച്ചു തുടങ്ങിയത്, 1992 ൽ വരാണസിയിൽ നടന്ന അഖില കേരള ഡാൻസ് മത്സരത്തിലും വിജയിയാകുകയുണ്ടായി.

മിനി സ്ക്രീനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് സിനിമയിലേക്കെത്തിയത്. ദുബായിൽ എഞ്ചിനീയറായിരുന്ന ശരത്താണ് ഭര്‍ത്താവ്. ഉത്തരയും കീർത്തനയുമാണ് കുട്ടികള്‍.കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ ജയന്തി എന്ന പോലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂടാതെ നിരവധി സീരിയലുകളുടെ ഭാഗമായി. ഫ്രൈഡേ, കര്‍മ്മയോദ്ധാ, ബഡ്ഡി, സക്കറിയായുടെ ഗര്‍ഭിണികള്‍, ദൃശ്യം, വര്‍ഷം, പാപനാസം, പാവാട, കിങ് ലയർ, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സൺഡേ ഹോളിഡേ, എവിടെ, ഡ്രാമ, ശുഭരാത്രി, തെളിവ് ഇവയാണ് അഭിനയിച്ച സിനിമകള്‍.

ഇപ്പോൾ ആശ നടൻ മോഹലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ദൃശ്യം 2 എന്ന സിനിമയിലെ ഒരു അനുഭവത്തെക്കുറിച്ചാണ് തരാം വാചാലയായിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ : ടൈമിങ്ങിന്റെ രാജാവ് ആണ് ലാലേട്ടൻ ദൃശ്യം 2 വിൽ താരം മോഹനലാലിനെ അടിക്കുന്ന ഒരു സീൻ ഉണ്ട്. അദ്ദേഹം അടികൊണ്ട് ലാലേട്ടൻ നോക്കുന്നത് സീനിൽ ആ സമയത്ത് എനിക്ക് ഒന്നും തോന്നിയിട്ടില്ല. അത് കഴിഞ്ഞ് സ്‌ക്രീനിൽ കണ്ടപ്പോൾ ആണ്. ആഹ് ഒരു നോട്ടത്തിന്റെ ഒരു നൂറ് അർഥങ്ങൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മോഹൻലാൽ എന്ന് അറിയപ്പെടുന്നത്.