പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നു !! താൽപ്പര്യം പ്രകടിപ്പിച്ച് ആഷിക് അബു

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് വെളുപ്പെടുത്തി ആഷിക് അബു. ആഷിക് അബു തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തില്‍ ആണ്  ഈ കാര്യം വെളുപ്പെടുത്തിയത്. എന്നെങ്കിലും ഒരിക്കൽ…

pinarayi-and-ashique-abu

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് വെളുപ്പെടുത്തി ആഷിക് അബു. ആഷിക് അബു തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തില്‍ ആണ്  ഈ കാര്യം വെളുപ്പെടുത്തിയത്. എന്നെങ്കിലും ഒരിക്കൽ തനിക്ക് ഒരു രാഷ്ട്രീയ നായകന്റെ ജീവിതം സിനിമയാക്കുവാൻ അവസരം കിട്ടുവാണെങ്കിൽ അത്  പിണറായിയുടെ ജീവിതം ആയിരിക്കും എന്നാണ് ആഷിക് അബു വ്യക്തമാക്കിയിരിക്കുന്നത്.

pinarayi

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ആഷിക് അബു സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അഭിപ്രായങ്ങളും നിലപാടുകളും പറയാറുണ്ട്.

pinarayi-vijayan (1)

എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് പിണറായി വിജയന്റെ ജീവിതം സിനിമ എടുക്കാന്‍ പദ്ധതിയുണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ കേരളം സ്വീകരിച്ച മാതൃകാ പരമായ നടപടികള്‍ വൈറസ് എന്ന സിനിമയിലൂടെ ആഷിഖ് അബു വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.