ഓരോ സിനിമകള്‍ കഴിയുന്തോറും ആസിഫിന് മാറ്റങ്ങള്‍ സംഭവിക്കുന്നു!!…. പെട്ടെന്ന് ദേഷ്യപ്പെടും..!! മാറി നില്‍ക്കും..?!!

Follow Us :

മലയാളത്തിലെ യുവനിര നടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് അസിഫ് അലി. കുഞ്ഞെല്‍ദോ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ഇടയ്ക്ക് സിനിമാ ജീവിതത്തിലൂടെ തന്റെ സ്വഭാവത്തില്‍ വന്ന ചില മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. ഓരോ സിനിമ കഴിയുന്തോറും തനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് നടന്‍ ആസിഫ് അലി പറയുന്നത്. താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറിയിട്ടുണ്ടെന്ന് ആസിഫ് സ്വയം വിലയിരുത്തുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ലൊക്കേഷനിലുള്ള സ്വഭാവത്തിലും എന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. താന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് എനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ റിയാക്ട് ചെയ്യുമായിരുന്നു. ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തു കൊണ്ടാണ് സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അത്തരത്തിലൊരു പക്വത തന്റെ ജീവിതത്തിലും വന്നിട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.