അസിസ്റ്റന്റുകള്‍ക്കൊപ്പം നടി മുങ്ങി…!! കോടികള്‍ നഷ്ടം! പരാതിയുമായി സംവിധായകന്‍… ഹോട്ടലില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ എടുത്താണ് കടന്നുകളഞ്ഞത്…!!

വിവാദങ്ങള്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഒരു പുത്തരിയല്ല. എന്നാല്‍ പലതും അവര്‍പോലും അറിയാതെ അവര്‍ക്ക് നേരെ വരുന്നത് ആകാം. എന്നാല്‍ മനപൂര്‍വ്വം ഇത്തരത്തില്‍ വിവാദങ്ങള്‍ തീര്‍ക്കുന്ന നടീനടന്മാരും സിനിമാ മേഖലയില്‍ കുറവല്ല. അങ്ങനെയുള്ള ഒരു…

വിവാദങ്ങള്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഒരു പുത്തരിയല്ല. എന്നാല്‍ പലതും അവര്‍പോലും അറിയാതെ അവര്‍ക്ക് നേരെ വരുന്നത് ആകാം. എന്നാല്‍ മനപൂര്‍വ്വം ഇത്തരത്തില്‍ വിവാദങ്ങള്‍ തീര്‍ക്കുന്ന നടീനടന്മാരും സിനിമാ മേഖലയില്‍ കുറവല്ല. അങ്ങനെയുള്ള ഒരു വിവാദ നായികയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് മീര മിഥുന്‍ എന്ന നടിയെക്കുറിച്ചാണ്.

പട്ടികജാതിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അടുത്തിടെ മീരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് താരം ജയില്‍ മോചിതയായിരുന്നു. ഇപ്പോഴിതാ വേറെ ഒരു വന്‍ കുരുക്കാണ് നടി സ്വയം തീര്‍ത്തിരിക്കുന്നത്. ജയില്‍ മോചിതയായതിന് ശേഷം ‘പേയെ കാണോം’ എന്ന സിനിമയില്‍ താരത്തിന് ടൈറ്റില്‍ റോള്‍ ലഭിച്ചിരുന്നു. ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടന്ന് വരികയാണ്. എന്നാല്‍ മീര ആറ് അസിസ്റ്റന്റുകള്‍ക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും കടന്ന് കളഞ്ഞു എന്ന പരാതിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സെല്‍വ അന്‍പരസന്‍ ആണ് നടിയ്‌ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.

മീരയ്ക്ക് ഒപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ലെന്നും അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നു. ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ ആരോടും പറയാതെ മുങ്ങിയത്. നടി നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ സിനിമാ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കുമെന്നാണ് അന്‍പരസന്‍ പറയുന്നത്. ഇതിന് മുന്‍പും താരത്തിന് എതിരെ ഒരുപാട് പരാതികള്‍ ഉയര്‍ന്നിരുന്നു.