ഞാൻ ഈ നിലയിൽ ആകാൻ കാരണം മാതാപിതാക്കളുടെ ആ തീരുമാനം! ആദ്യ൦ ദേഷ്യമായിരുന്നു തോന്നിയത്, ആസിഫ് അലി 

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ആസിഫ് അലി, ഇപ്പോൾ താരം തന്റെ രക്ഷിതാക്കൾ ചെയ്യ്ത ഒരു നന്മയെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ബോർഡിങ്ങസ്കൂളിൽ  ആയിരുന്നു പഠിച്ചത്, അങ്ങനെ തന്നെ ബോർഡിങ്ങിൽ അയച്ചപ്പോൾ ഒരുപാടു…

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ആസിഫ് അലി, ഇപ്പോൾ താരം തന്റെ രക്ഷിതാക്കൾ ചെയ്യ്ത ഒരു നന്മയെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ബോർഡിങ്ങസ്കൂളിൽ  ആയിരുന്നു പഠിച്ചത്, അങ്ങനെ തന്നെ ബോർഡിങ്ങിൽ അയച്ചപ്പോൾ ഒരുപാടു ദേഷ്യം തോന്നിയിരുന്നു, എന്നാൽ അതൊരു നന്മ ആയിരുന്നു എന്ന് പിന്നീട് മനസിലായി ആസിഫ് പറയുന്നു. ശരിക്കും താൻ പഠനത്തിൽ വലിയ മോശമായിരുന്നു.

അതുപോലെ ഒരു എക്സ്ട്രാ ആക്ടിവിറ്റിയിൽ ഒന്നും പങ്കെടുക്കുകയും ചെയ്യ്തിട്ടില്ല. അത് തന്നെയാണ് തന്നെ മാതാപിതാക്കൾ ബോർഡിങ്ങിൽ അയച്ചതും, അന്ന് അതിനോട് ദേഷ്യം തോന്നിയിരുന്നു, അനുജൻ വന്നതുകൊണ്ടാണ് തന്നെ ബോർഡിങ്ങിൽ ആക്കിയത് എന്നുള്ള തെറ്റായ ധാരണയും തനിക്കുണ്ടായിരുന്നു. എന്നാൽ അതൊന്നുമല്ല, താൻ എല്ലാ കാര്യത്തിലും മോശം ആയതുകൊണ്ടാണ്,

എന്നാൽ ഇന്ന് കാണുന്ന തരത്തിൽ തന്നെ മാറ്റിയെടുത്തത് ആ ഹോസ്റ്റൽ ലൈഫ് ആയിരുന്നു. ഞാൻ ഇന്ന് സ്വയം പര്യപ്തൻ ആകാൻ കാരണവും ആ ലൈഫ് ആണ്. സിനിമ എന്ന എന്റെ ആഗ്രഹ മേഖലയിൽ എത്തിയതും ആ ഒരു ലൈഫ് തന്നെയാണ്, മാതാപിതാക്കളുടെ ആ തീരുമാനം ആണ് എന്റെ ഈ ലൈഫ് , ആസിഫ് അലി പറയുന്നു.