പോലീസ് അകമ്പടി വാഹനം കൃഷ്ണകുമാറിന്റെ കാറിന് വട്ടം വെച്ചുവെന്നും താരം പറയുന്നു

മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. മുഖ്യമന്ത്രിയുടെ വാഹനം താൻ സഞ്ചരിച്ച കാറിന് പിന്നിൽ കൂടി വരുകയായിരുന്നു എന്നും എന്നാൽ പെട്ടന്ന് സൈഡ് കൊടുക്കാൻ പറ്റിയ ഒരു…

മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. മുഖ്യമന്ത്രിയുടെ വാഹനം താൻ സഞ്ചരിച്ച കാറിന് പിന്നിൽ കൂടി വരുകയായിരുന്നു എന്നും എന്നാൽ പെട്ടന്ന് സൈഡ് കൊടുക്കാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ല റോഡിൽ എന്നും കാർ ഒതുക്കാനോ സൈഡ് കൊടുക്കാനോ ഉള്ള ഒരു സ്ഥലവും അവിടെ ഇല്ലായിരുന്നു എന്നതും അത് കൊണ്ട് തന്നെ താൻ സൈഡ് കൊടുക്കാൻ താമസിച്ചതിന് മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം തന്റെ കാറിൽ ഇടിപ്പിച്ചു എന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറയുന്നത്.

പിന്നാലെ ഈ പോലീസ് അകമ്പടി വാഹനം കൊണ്ട് വന്നു തന്റെ കാറിനു മുന്നിൽ വട്ടം വെച്ചിട്ട് കണ്ണ് പൊട്ടുന്ന തരത്തിൽ ഉള്ള ചീത്ത വിളിച്ചു എന്നും കൃഷ്ണകുമാർ പറയുന്നു. പുതുപ്പള്ളിയിലെ എലെക്ഷനോട് അനുബന്ധിച്ചുള്ള പരിപാടിക്ക് പോകുകയായിരുന്നു താൻ എന്നും എന്നാൽ വണ്ടി വട്ടം വെച്ചിട്ട് ഇവർ പറഞ്ഞത് മുഖ്യമന്ത്രിയുടെ വണ്ടി പോയി കഴിഞ്ഞിട്ട് മതിയെടാ നിന്റെയൊക്കെ പുതുപ്പള്ളിയിലോട്ടുള്ള പോക്ക് എന്നും വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞു എന്നും കൃഷ്ണകുമാർ പറയുന്നു.

മുഖ്യമന്ത്രി റോഡിൽ ഇറങ്ങി കഴിഞ്ഞാൽ ജനങ്ങൾക്ക് പിന്നെ റോഡിൽ നടക്കാൻ കഴിയാത്ത അവസ്ഥ ആണെന്നും ഇങ്ങനെ ഒരു നിയമം ഗതാഗത നിയമത്തിൽ എവിടെയും പറഞ്ഞിട്ടില്ല എന്നും അടിയന്തിരമായി എവിടെ എങ്കിലും പോകുന്ന ഘട്ടത്തിൽ മാത്രം വേണമെങ്കിൽ ഇത് പോലെ ഉള്ള മുൻകരുതലുകൾ എടുക്കാം എന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത് എന്നും ഇത് ജനാധിപത്യമാണ് എന്നും ഇവിടെ ജനങ്ങൾ തന്നെയാണ് രാജാവ് എന്ന് അറിയാത്ത നിരവധി ആളുകൾ ഉണ്ടെന്നും ഇവരെ പോലെ ഉള്ള പോലീസുകാർ കേരളത്തിന് നാണക്കേട് ആണെന്നും ഇവരെ പോലെ ഉള്ളവരെ ജോലിയിൽ നിന്ന് ടെർമിനേറ്റ്‌ ചെയ്യണം എന്നുമാണ് കൃഷ്ണകുമാർ ഈ വിഷയത്തിൽ പ്രതികരിച്ചത്.