വിനായകൻ ചേട്ടൻ നമ്മൾ ആരും ഉദ്ദേശിച്ച ആളല്ല, എല്ലാം തെറ്റിദ്ധാരണ, ആസിഫ് അലി 

വിനായകൻ ചേട്ടൻ നമ്മൾ ആരും ഉദ്ദേശിച്ച ആളല്ല, അദ്ദേഹം സെറ്റിൽ വന്നാൽ വേറൊരാൾ ആണ്, അദ്ദേഹം വേറൊരു ലെവലിൽ ജീവിക്കുന്ന ആളാണ്, ഇതുവരെയും അദ്ദേഹം സെറ്റിൽ വേറൊരാളോടും മോശമായി പെരുമാറുന്നത് താൻ കണ്ടട്ടില്ല, എന്നാൽ…

വിനായകൻ ചേട്ടൻ നമ്മൾ ആരും ഉദ്ദേശിച്ച ആളല്ല, അദ്ദേഹം സെറ്റിൽ വന്നാൽ വേറൊരാൾ ആണ്, അദ്ദേഹം വേറൊരു ലെവലിൽ ജീവിക്കുന്ന ആളാണ്, ഇതുവരെയും അദ്ദേഹം സെറ്റിൽ വേറൊരാളോടും മോശമായി പെരുമാറുന്നത് താൻ കണ്ടട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ സംസാരം കേക്കുമ്പോൾ ആളുകൾ  തെറ്റിദ്ധരിക്കുന്നതാണ്, എല്ലാം ഒരു തെറ്റിദ്ധാരണ എന്ന് തന്നെ പറയാം, വിനായകനെ കുറിച്ച് ആസിഫ് അലി പറയുകയാണ്.

വിനായകൻ ചേട്ടൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ നമ്മൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു പോകുന്നതാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്, അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ നമ്മൾക്ക് തന്നെ ദേഷ്യം തോന്നും, ഓരോരുത്തർക്കും ഓരോരോ സ്വഭാവമാണല്ലോ, എല്ലാവരും ഒരുപോലെയാകണമെന്നു വാശിപിടിക്കാൻ കഴിയില്ലല്ലോ ആസിഫ് പറയുന്നു.ഇതുവരെയും അദ്ദേഹം സെറ്റിൽ വന്നു സംസാരിക്കുകയും മോശമായി പെരുമാറുകയോ ചെയ്യുന്നത് കണ്ടട്ടില്ല

ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച കാസർഗോൾഡ് എന്ന ചിത്രത്തിൽ ഒരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു, അതിൽ  അദ്ദേഹം മാസ്റ്ററോട് പറഞ്ഞു സാധാരണ രീതിയിലെ ഒരു ഫൈറ്റ് ഇതിൽ വേണ്ടാന്ന്, പിന്നീട് ഞങ്ങൾ രണ്ടുപേരും അടിപൊളി ഫൈറ്റ് ചെയ്യ്തു, ശരിക്കും വെറൈറ്റി, ആ ഫൈറ്റ് ചെയ്യ്തതിനു ശേഷം ഞങ്ങൾ രണ്ടുപേരും ശർദ്ധിച്ചു, അദ്ദേഹം പറയുന്നത് നമ്മൾ പ്ലാൻ ചെയ്യുന്ന ഫൈറ്റ് ആകുമ്പോൾ അതിനൊരു താളമുണ്ടാകുമെന്നാണ്, അത് കറക്റ്റാണ് ആസിഫ് പറയുന്നു.