സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു 

പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (78 ) അന്തരിച്ചു, എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അദ്ദേഹത്തിനെ അന്ത്യം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിൽ അദ്ദേഹം നിരവധി ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. കാലത്തിനു മുൻപേ സംഞ്ചരിച്ച അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്.

പഞ്ചവടി പാലം, ഇരുവുകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ഒരു ഫ്ലാഷ് ബാക്, ലേഖയുടെ മരണം അങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു, അവസാനം അദ്ദേഹം സംവിധാനം ചെയ്യ്ത ചിത്രം മമ്മൂട്ടിയുടെ ഇളവങ്കോട് ദേശമായിരുന്നു.

സ്വപ്‌നാടനം എന്ന ചിത്രത്തിലാണ് അദ്ദേഹം സംവിധാന കുപ്പായം അണിഞ്ഞിരുന്നത്, കലാമൂല്യമുള്ള സിനിമകൾ, കച്ചവട സിനിമകൾ എന്നിങ്ങനെയുള്ള ശൈലികളെ പൊളിച്ചടുക്കി അദ്ദേഹം നിരവധി സിനിമകൾ ചെയ്യ്തു.