‘ആസിഫ് അലിയുടെ ചിരി മോഹൻലാലിന്റേത് പോലെ’; ആസിഫിന് മനോഹരമായ മുഖമെന്നും സത്യരാജ്

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഒറ്റ. ഒറ്റയിൽ ആസിഫ് അലിയുടെ അച്ഛനായി എത്തുന്നത് തെന്നിന്ത്യൻ താരമായ സത്യരാജാണ്. ഇപ്പോൾ ആസിഫ് അലിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. ആസിഫിനെ താൻ ഒറ്റയുടെ ലൊക്കേഷനിൽ…

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഒറ്റ. ഒറ്റയിൽ ആസിഫ് അലിയുടെ അച്ഛനായി എത്തുന്നത് തെന്നിന്ത്യൻ താരമായ സത്യരാജാണ്. ഇപ്പോൾ ആസിഫ് അലിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. ആസിഫിനെ താൻ ഒറ്റയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് ആദ്യം കാണുന്നതെന്നും ആസിഫ് അലിയുടെ ചിത്രങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ലെന്നും സത്യരാജ് പറഞ്ഞു. ആസിഫിന്റെ ചിരി കാണാൻ നല്ല ഭംഗിയാണെന്നും അത് മോഹൻലാലിൻറെ ചിരി പോലെ തോന്നുമെന്നും സത്യരാജ്  കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സത്യരാജ്. ആസിഫ് അലിക്ക്   മനോഹമായിട്ടുള്ള മുഖമാണുള്ളത് എന്നും . ആസിഫിന്റെ   കണ്ണും ചിരിയുമെല്ലാം ഏറെ ഇഷ്ടപെടുന്നവയാണ് എന്നും    മോഹൻലാൽ സാറിന്റെ ചിരി എല്ലാവർക്കും ഇഷ്ടമാണ് എന്നത് പോലെയാണ്   ആസിഫിന്റേതും എന്നാണു സത്യരാജ് പറഞ്ഞത് .ഒരു ബാഡ് ക്യാരക്റ്റർ ആസിഫിന് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് തനിക്ക് തോന്നുന്നു എന്നും കാരണം  അത്രത്തോളം മനോഹരമായ മുഖമാണ് ആസിഫിന്റേതെന്നു  സത്യരാജ് പറഞ്ഞു. അതെ സമയം മലയാള സിനിമാ ലൊക്കേഷനിൽ പൊതുവായിട്ട് കണ്ടിട്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് അത് എല്ലാ ഭാഷയിലുള്ള ലൊക്കേഷനിലും ഒരുപോലെയാണെന്നും എന്നാൽ സെറ്റിലേക്ക് വരാനുള്ള സമയത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെന്നുമായിരുന്നു സത്യരാജിന്റെ മറുപടി.തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ലൊക്കേഷനിലുള്ള കാര്യങ്ങളെല്ലാം ഒരുപോലെയാണ്. ഹിന്ദിയിലെ ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് 11 മണിക്കോ 12 മണിക്കോ ആണ്. എന്നാൽ ഇപ്പോൾ  കംപ്ലീറ്റ് ചെയ്ത ഹിന്ദി ഫിലിമിൽ  രാവിലെ ഏഴുമണിക്കോ എട്ടുമണിക്കോ ഷൂട്ടിങ് തുടങ്ങും എന്നും  സത്യരാജ് പറഞ്ഞു.അതെ സമയം തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഒരുപാട് സിനിമകൾ ചെയ്‌തിട്ടുള്ള  താരമാണ് സത്യരാജ്.

എന്നാൽ മലയാളത്തിൽ ആകെ മൂന്നു സിനിമകളിലാണ് സത്യരാജ് അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ താൻ അഭിനയിക്കാത്തതിനെക്കുറിച്ചും സത്യരാജ് ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.  .മലയാള സിനിമകളിലേക്ക് വിളിക്കുമ്പോൾ ഡേറ്റ് പ്രശ്നം ഉണ്ടാകാറുണ്ടെന്നും മലയാളത്തെ അപേക്ഷിച്ച് തമിഴിലും തെലുങ്കിലുമെല്ലാം നല്ല പെയ്‌മെന്റ് കിട്ടാറുണ്ടെന്നും സത്യരാജ് പറഞ്ഞു.  ഒരു പോപ്പുലർ ആയിട്ടുള്ള ഹോളിവുഡ് അല്ലെങ്കിൽ ബോളിവുഡ്ആ ക്ടർ ആണെങ്കിൽ നിങ്ങൾക്ക് പെയ്മെൻറ് കിട്ടുമെന്നും സത്യരാജ് പറയുന്നുണ്ട്.  പക്ഷേ മലയാള സിനിമയുടെ ക്വാളിറ്റി എടുത്തു നോക്കുമ്പോൾ സത്യൻ സാറിൻറെ സമയത്തൊക്കെ എത്ര നല്ല മലയാള പടങ്ങളാണ് പുറത്തുവന്നിരുന്നത് എന്നും  സത്യരാജ് പറഞ്ഞു. ഒപ്പം മലയാളത്തിൽ വ്യത്യസ്തങ്ങളായ സബ്ജക്ടുകൾ വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. കണ്ണൂറ്‍സ്ക്വാഡിന്റെ കഥ തനിക്ക് ഇഷ്ടമായെന്നും പക്ഷെ താടി എടുക്കാൻ പറ്റാത്ത കൊണ്ട് എ സിനിമ വേണ്ടെന്നു വെച്ചതായും സത്യരാജ് പറഞ്ഞു.  താനിപ്പോൾ സിനിമ കാണുന്നത് കുറവാണെന്നും പണ്ട് താത്പര്യമുണ്ടായിരുന്നെന്നും അഭിമുഖത്തിൽ സത്യരാജ് കൂട്ടിച്ചേർത്തു. ഇപ്പോൾ യൂട്യൂബിൽ ഫിലസോഫിക് ടോക്കുകളും ടെന്നീസ് കളികളുമൊക്കെയാണ് കാണാറുള്ളതെന്നും സത്യരാജ് പറഞ്ഞു.