ഞാൻ എന്ത് ആലോചിച്ചാലും അതെന്റെ കണ്ണിൽ അറിയാം! ദൈവത്തിന്റെ വരദാനം അത് മാത്രം, ലക്ഷ്മി ഗോപാലസ്വാമി 

നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി, ഇപ്പോൾ തന്റെ ജീവവായുവാണ് നൃത്തമെന്നു പറയുകയാണ് നടി, എനിക്ക് ഒരു പാട്ട് കേൾക്കുമ്പോൾ തന്നെ അതിന്റെ എക്സ്പ്രെഷൻ എന്റെ കണ്ണുകളിൽ കാണാൻ കഴിയും, എനിക്ക്…

നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി, ഇപ്പോൾ തന്റെ ജീവവായുവാണ് നൃത്തമെന്നു പറയുകയാണ് നടി, എനിക്ക് ഒരു പാട്ട് കേൾക്കുമ്പോൾ തന്നെ അതിന്റെ എക്സ്പ്രെഷൻ എന്റെ കണ്ണുകളിൽ കാണാൻ കഴിയും, എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള രണ്ടു കാര്യങ്ങൾ നൃത്തവും, സംഗീതവുമാണ്. ഒരുപാടു ഗുരുക്കന്മാരുടെ കിഴിൽ തനിക്ക് നൃത്തം അഭ്യസിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ കണ്ണുകൾ ദൈവത്തിന്റെ വരദാനം ആണ് ലക്ഷ്മി പറയുന്നു

ഞാൻ എന്ത് ആലോചിച്ചാലും എന്റെ കണ്ണുകളിൽ അത് കാണാൻ സാധിക്കും, അതാണ് എന്റെ കണ്ണുകൾക്ക് കിട്ടിയ വരദാനവും. എന്റെ കണ്ണുകളാണ് ദൈവം തന്ന വരദാനവും, ഞാൻ കുറച്ചു പ്രകടനം കാഴ്ച്ചവെച്ചാലും അത് സ്‌ക്രീനിൽ വലുതായി കാണിക്കും, നൃത്തവും, അഭിനയവും പരസ്പരപൂരകങ്ങൾ ആണ് നടി പറയുന്നു.

ഡാൻസ് പഠിച്ചതുകൊണ്ടു തനിക്ക് സിനിമയിലെ അഭിനയത്തിന് പ്രയാസം തോന്നിയിരുന്നില്ല, അതുപോലെ സെറ്റിൽ എത്താൻ താൻ ഒരിക്കലും വൈകാറില്ല, കാരണം താൻ നൃത്തത്തിന് പോകുമ്പോൾ വെളുപ്പിനെ തന്നെ സജ്ജമാകും അതുകൊണ്ടു അഭിനയത്തിന് പോകുമ്പോൾ സമയം തനിക്കൊരു പ്രശ്നമായി വരാറില്ല ലക്ഷ്മി പറയുന്നു.