‘ബില്ല’യിൽ ബക്കിനി  രംഗമുണ്ടെന്നറിഞ്ഞു അസിൻ പിന്മാറി! എന്നാൽ ഒരു സങ്കോചവും കൂടാതെ  അതിൽ അഭിനയിച്ചു നയൻ താര 

തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുന്ന നടിയാണ് നയൻ താര, നടി അതീവ ​ഗ്ലാമറസായി അഭിനയിച്ച ഒരു തമിഴ്  സിനിമയാണ് ‘ബില്ല’ചിത്രത്തിൽ അജിത് ആയിരുന്നു നായകൻ ആയി എത്തിയത്, ഈ സിനിമയിൽ ബിക്കിനി ധരിച്ച്…

തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുന്ന നടിയാണ് നയൻ താര, നടി അതീവ ​ഗ്ലാമറസായി അഭിനയിച്ച ഒരു തമിഴ്  സിനിമയാണ് ‘ബില്ല’ചിത്രത്തിൽ അജിത് ആയിരുന്നു നായകൻ ആയി എത്തിയത്, ഈ സിനിമയിൽ ബിക്കിനി ധരിച്ച് ഒരു മടിയും കൂടാതെ നടി അഭിനയിച്ചിരുന്നു, അന്ന് നയൻതാരയുടെ ഈ ബിക്കിനി രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി മാറിയിരുന്നു. കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ പഴയ ബിക്കിനി രം​ഗത്തെക്കുറിച്ച് നയൻതാര പറഞ്ഞിരുന്നു,


ബില്ല ചെയ്യുമ്പോൾ സംവിധായകന് ഒഴികെ ആർക്കും എന്നിൽഒരു  വിശ്വാസമില്ലായിരുന്നു  അങ്ങനെ ഫുൾ ​ഗ്ലാമറായി ആരും എന്നെ അതുവരെ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് ഞാൻ കൂടുതലും വില്ലേജ് ​ഗേൾ കഥാപാത്രങ്ങളാണ് ചെയ്‌ത്‌ കൊണ്ടിരുന്നത്. ആ വേഷങ്ങൾ ഒക്കെ ചെയ്യുമ്പോൾ എനിക്കിങ്ങനെയുമുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തെളിയിക്കണമായിരുന്നു എന്ന് അന്ന് തനിക്ക് തോന്നിയിരുന്നുവെന്നും നയൻതാര പറയുന്നു

ബില്ലയിൽ ആദ്യം നായികയായി പരി​ഗണിച്ചത് നടി അസിനെയായിരുന്നു. സിനിമയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞിരുന്നു. എന്നാൽ ബിക്കിനി രം​ഗം ഉണ്ടെന്നറിഞ്ഞതോടെ അസിൻ ബില്ലയിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് അസിനിൽ നിന്നും ചിത്രം നയൻതാരയിലേക്ക് എത്തുന്നത്. അക്കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ തെന്നിന്ത്യൻ നടിമാരായിരുന്നു അസിനും നയൻതാരയും തൃഷയും ഒക്കെ. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ ​ഗ്ലാമറസായി അഭിനയിക്കാൻ അന്ന്  തയ്യാറായത് നയൻതാരയാണ്.പിന്നീട് വില്ല്, സത്യം തുടങ്ങിയ സിനിമകളിൽ അതീവ ​ഗ്ലാമറസായി തന്നെ നടി എത്തിയിരുന്നു