സ്വന്തം ആരോഗ്യത്തെ പോലും വെല്ലുവിളിച്ച്‌ അസാധ്യ രൂപ മാറ്റം; സവർക്കറാകാൻ രൺദീപ് ഹൂഡയുടെ കഠിനാധ്വാനം

സോഷ്യൽ മീഡിയയുടെ കയ്യടി നേടി നടൻ രൺദീപ് ഹൂഡയുടെ അസാധ്യ ട്രാൻസ്ഫർമേഷൻ. വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം സ്വന്തം ആരോഗ്യത്തെ പോലും വെല്ലുവിളിച്ച്‌ രൂപമാറ്റം നടത്തിട്ടുള്ളത്.…

സോഷ്യൽ മീഡിയയുടെ കയ്യടി നേടി നടൻ രൺദീപ് ഹൂഡയുടെ അസാധ്യ ട്രാൻസ്ഫർമേഷൻ. വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം സ്വന്തം ആരോഗ്യത്തെ പോലും വെല്ലുവിളിച്ച്‌ രൂപമാറ്റം നടത്തിട്ടുള്ളത്. തിങ്കളാഴ്ച രൺദീപ് ഹൂഡ ഇൻസ്റ്റ​ഗ്രാമിൽ ഒരു മിറർ സെൽഫി പങ്കുവെച്ചിരുന്നു. കാലപാനി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

‘സ്വാതന്ത്ര വീർ സവർക്കർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നതും റൺദീപ് ഹൂഡ തന്നെയാണ്. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കർ അനുഭവിച്ച പീഡനങ്ങളുടെ നാളുകൾ അവതരിപ്പിക്കാനാണ് ഹൂഡ ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയത്. കഴിഞ്ഞ ദിവസം സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ റൺദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു. ഇത്തരം ഒരു ചിത്രം ചെയ്യാൻ തയാറായതിന് രഞ്ജിത്ത് സവർക്കർ നന്ദിയും പറഞ്ഞു. മാർച്ച്‌ 22നാണ് ചിത്രം റിലീസ് ചെയ്യുക.