ഈ രണ്ട് മാസക്കാലം ഏറ്റവും അത്യാവശ്യം ഉള്ള കാര്യത്തെ കുറിച്ച് സംസാരിച്ച് അശ്വതി; ‘കുഞ്ഞുങ്ങളെ നമുക്കും മനസിലാക്കാനാകാണം’

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലൂടെ നടി എന്ന നിലയിൽ അശ്വതി തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ അശ്വതി ശ്രീകാന്ത് കുട്ടികളെയും അവധിക്കാലത്തെയും കുറിച്ച്…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലൂടെ നടി എന്ന നിലയിൽ അശ്വതി തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ അശ്വതി ശ്രീകാന്ത് കുട്ടികളെയും അവധിക്കാലത്തെയും കുറിച്ച് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുന്നത്. അവധിക്കാലത്ത് കുഞ്ഞുങ്ങളെ ചെറുതായൊന്നു മനസിലാക്കിയാൽ അവരുടെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് എളുപ്പത്തിൽ പരിഹരിക്കാമെന്നാണ് താരം പറയുന്നത്.

തന്റെ മക്കളായ കമലയെയും പദ്മയെയും തന്നെയാണ് ഉദാഹരണമാക്കിയാണ് അശ്വതി സംസാരിക്കുന്നത്. “പെൺകുട്ടികൾ അല്ലേ, നല്ല പ്രായ വ്യത്യാസം ഇല്ലേ, അതുകൊണ്ട് തല്ലും വഴക്കും കാണില്ല എന്നാണ് നാട്ടുകാരുടെ വിചാരം. വെറും തോന്നലാണ് ! എങ്ങനെ ചേച്ചിയെ ഉപദ്രവിക്കാമെന്നും പ്രൊവോക് ചെയ്യാമെന്നുമാണ് മിസ് കമല ഈയിടെയായി ഗവേഷണം ചെയുന്നത്.

പത്മയുടെ അലമാര ഒന്ന് തുറന്നു കിട്ടിയാൽ ചെറിയോൾക്ക് ഡിസ്‌നി ലാൻഡിൽ ചെന്ന സന്തോഷമാണ്. അവൾക്ക് നിഷിദ്ധമായ അനേകായിരം വസ്തുക്കൾ അതിലിങ്ങനെ നിറഞ്ഞിരിപ്പുണ്ടാവും. പത്മ എവിടെ നിന്നെങ്കിലും നിലവിളിച്ച് പാഞ്ഞു വരും. പിടിക്കപ്പെട്ടു എന്നുറപ്പായാൽ കൈയിലിരിക്കണ സാധനം എടുത്തെറിഞ്ഞ് പൊട്ടിച്ച് ചേച്ചിയെ ഇമോഷണലി തകർത്തിട്ട് കമലയുടെ ഒരു നിൽപ്പുണ്ട്.

അങ്ങനെയാണ് കമലയുടെ ഈ ആക്രമണത്തിന്റെ മൂല കാരണം കണ്ടു പിടിക്കാൻ ഞാൻ കളത്തിൽ ഇറങ്ങിയത് പത്മയെ കമലയ്ക്ക് തീരെ കിട്ടുന്നില്ല. അറ്റെൻഷൻ!! ചേച്ചിയുടെ അറ്റെൻഷൻ തന്നെ ആവണം അനിയത്തിയുടെ ലക്ഷ്യം. പത്മയോട് സംസാരിച്ചു നോക്കി. സംഗതി വർക്ക് ആയിത്തുടങ്ങിയെന്ന സന്തോഷം പറയാനാണ് ഈ പോസ്റ്റ്. കമല കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി പത്മയെ തോണ്ടാൻ പോകുന്നില്ല. രണ്ടു പേരും ഒരുമിച്ചുള്ള പ്ലേ ടൈം രസമായി തുടങ്ങിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

അക്രമം കുറഞ്ഞപ്പോൾ കമലയെ ഒരുക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനും ഒക്കെ പത്മയ്ക്കും ഉത്സാഹം വന്നു തുടങ്ങി. സത്യത്തിൽ പിള്ളേരുടെ എല്ലാ പ്രവർത്തിക്കും പിന്നിൽ അവരു പറയാതെ പറയുന്ന ഒരു കാരണം ഉണ്ടാവും. അത് കണ്ടെത്തി അഡ്രസ്സ് ചെയ്താൽ പേരെന്റിങ്ങിൽ നമ്മൾ പാതി ജയിച്ചു” അശ്വതി പറയുന്നു.