രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ല!!! കിടിലന്‍ മേക്കോവറില്‍ അശ്വതി ശ്രീകാന്ത്

മലയാളത്തിലെ ഏറെ ആരാധകരുള്ള അവതാരകയാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ആങ്കറായെത്തിയതോടെയാണ് ആരാധകരെ സ്വന്തമാകക്ിയത്. ചക്കപ്പഴം പരമ്പരയിലൂടെ നടിയായും അശ്വതി മിനിസ്‌ക്രീനില്‍ തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവ താരമാണ് അശ്വതി. തന്റെ യൂടൂബിലൂടെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. പാരന്റിങിനെ കുറിച്ചെല്ലാം താരം വീഡിയോകള്‍ ചെയ്യാറുണ്ട്. അതെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്. മോഡേണ്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഷോര്‍ട്‌സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്. എന്തൊരു മാറ്റം, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ല എന്നൊക്കെയാണ് ആരാധകരെ തുടങ്ങി അശ്വതിയുടെ മേക്കോവറിനെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്.

മുന്‍പ് വസ്ത്ര ധാരണത്തിന്റെ പേരില്‍ മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.’ആദ്യത്തെ ഷോകള്‍ അങ്ങനെയായത് കൊണ്ട് ആളുകള്‍ വിചാരിച്ചു ഞാനെപ്പോഴും സാരി ധരിക്കുന്ന ആളാണെന്ന്. അത് കഴിഞ്ഞ് ഇതില്‍ നിന്ന് മാറി ഒരു കോസ്റ്റ്യൂം പോലും എനിക്കിടാന്‍ പറ്റാതായി. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഞാന്‍ ആദ്യം ശ്രമിച്ചിരുന്നു. പിന്നെ മനസ്സിലായി അതിലൊരു കാര്യവുമില്ല. ഇതെന്റെ ജീവിതമാണ്’, എന്നാണ് വിമര്‍ശകരോട് അശ്വതി പറഞ്ഞിരുന്നത്.

Anu B