‘മോഹന്‍ലാല്‍ ഇനിയും ഔട്ട്‌ഡേറ്റഡ് സംവിധായകര്‍ക്ക് കൈ കൊടുത്തു കാണാന്‍ ആണോ പ്രേക്ഷകരുടെ വിധി?’

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാന്‍ മലൈക്കോട്ടൈ വാലിബന് ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന…

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാന്‍ മലൈക്കോട്ടൈ വാലിബന് ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം ആ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. ആരാണ് വാലിബന്‍? എന്താണ് അയാളുടെ പശ്ചാത്തലം? എന്നെല്ലാമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്ത് പി.എസ്. റഫീഖും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ അശ്വിന്‍ പ്രസാദ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലൈക്കോട്ടൈ വാലിബാന്‍ പോലെ ഒരു സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന വിധി പോലെ ആയിരിക്കും മോഹന്‍ലാലിന്റെ ഇനിയുള്ള തിരഞ്ഞെടുപ്പും എന്നാണ് കരുതുന്നത്. പുള്ളി ഇനിയും ഫ്രണ്ട്‌സ് സര്‍ക്കിളിലേക്ക് തന്നെ തിരിച്ചു പോയി ഔട്ട്‌ഡേറ്റഡ് സംവിധായകര്‍ക്ക് കൈ കൊടുത്തു കാണാന്‍ ആണോ പ്രേക്ഷകരുടെ വിധിയെന്നാണ് അശ്വിന്‍ ചോദിക്കുന്നത്.

ഒരു സിനിമ അന്നൗണ്‍സ് ചെയ്യുന്നത് മുതല്‍ ആരാധകര്‍ ഉള്‍പ്പെടെ ഉള്ള പ്രേക്ഷക സമൂഹം ആ സിനിമ തന്റെ ഭാവനയില്‍ നിന്നും എന്താകും എന്നു ചിന്തിച്ചു കൂട്ടി തലക്കകത്തേക്ക് ഇന്‍ജെക്റ്റ് ചെയ്യും.
അങ്ങനെ ഈ പറഞ്ഞ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലെ ഒരു സിനിമ അല്ല സ്‌ക്രീനില്‍ കിട്ടുന്നത് എങ്കില്‍ അവര്‍ ആ സിനിമയെ മോശം പറഞ്ഞു അറത്തു മുറിക്കാന്‍ തുടങ്ങും.
മലൈക്കോട്ടൈ വാലിബിനിലേക്ക് വരുമ്പോള്‍ അതിന്റെ പ്രക്ഷോഭങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
ഇവിടെ എനിക്ക് മനസിലാക്കാന്‍ കഴിയാത്തത് എന്താണെന്ന് വെച്ചാല്‍ എന്തിനാണ് എല്ലാവരും അവരവരുടെ ആഗ്രഹങ്ങള്‍ വെച്ചു സിനിമയെ സമീപിക്കുന്നത്.
ലിജോ ജോസ് ഒരു സിനിമ ചെയ്യുന്നത് അദ്ദേഹത്തിന്റെ സങ്കല്പങ്ങളില്‍ കൂടി അല്ലെ. എല്ലാ പ്രേക്ഷരുടെയും സങ്കല്‍പ്പത്തിനു ഉതകുന്ന പോലെ ആയിരിക്കണം അദ്ദേഹം സ്‌ക്രീനില്‍ കൊണ്ടു വരേണ്ടത് എന്നു കടുംപിടുത്തം പിടിക്കുന്നത് എന്തിനാണ് ?
PS : മലൈക്കോട്ടൈ വാലിബാന്‍ പോലെ ഒരു സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന വിധി പോലെ ആയിരിക്കും മോഹന്‍ലാലിന്റെ ഇനിയുള്ള തിരഞ്ഞെടുപ്പും എന്നാണ് കരുതുന്നത്. പുള്ളി ഇനിയും ഫ്രണ്ട്‌സ് സര്‍ക്കിളിലേക്ക് തന്നെ തിരിച്ചു പോയി ഔട്ട്‌ഡേറ്റഡ് സംവിധായകര്‍ക്ക് കൈ കൊടുത്തു കാണാന്‍ ആണോ പ്രേക്ഷകരുടെ വിധി ?