അന്നദ്ദേഹം കാണിച്ച ആംഗ്യം പിന്നീട് ജീവിതത്തിലേക്ക് ഇല്ല എന്നായിരുന്നു! സുകുമാരന്റെ മരണസമയത്തുണ്ടായ അനുഭവത്തെ കുറിച്ച്; മല്ലിക സുകുമാരൻ 

മലയാളി പ്രേഷകരുടെ ഒരു താരകുടുംബം  ആയിരുന്നു നടൻ സുകുമാരന്റെയും,മല്ലിക സുകുമാരന്റെയും, നടൻ സുകുമാരന്റെ മരണം ശരിക്കും സിനിമ മേഖലയെ തന്നെ ഖേദം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു, പലപ്പോഴും മല്ലിക തന്റെ അഭിമുഖങ്ങളിൽ ഭർത്താവ്…

മലയാളി പ്രേഷകരുടെ ഒരു താരകുടുംബം  ആയിരുന്നു നടൻ സുകുമാരന്റെയും,മല്ലിക സുകുമാരന്റെയും, നടൻ സുകുമാരന്റെ മരണം ശരിക്കും സിനിമ മേഖലയെ തന്നെ ഖേദം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു, പലപ്പോഴും മല്ലിക തന്റെ അഭിമുഖങ്ങളിൽ ഭർത്താവ് സുകുമാരൻ മരിച്ചതിനു ശേഷം മക്കളായ ഇന്ദ്രജിത്തിനെയും, പൃഥ്വിരാജിനെയും വളർത്താൻ ഒരുപാട് ബുദ്ധിമുട്ടി എന്ന് പറഞ്ഞിട്ടുണ്ട്, അതുപോലെ ഇപ്പോൾ മല്ലിക സുകുമാരന്റെ മരണ സമയത്തുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ

പല വേര്പാടുകളും ഞാൻ അനുഭവിച്ചിട്ടുണ്ട്, എന്നാൽ എനിക്ക് ജീവിതത്തിൽ കരുത്താർന്ന സ്വാന്തനം പകർന്ന സുകുവേട്ടന്റെ വേർപാട് ജീവിതത്തിലെ അടുത്ത മുഹൂർത്തമായിരുന്നു, ഒരിക്കലും അദ്ദേഹം ഞങ്ങളെ വിട്ടുപോകുമെന്നു ഞാൻ എന്നല്ല ആരും തന്നെ ചിന്തിച്ചിരുന്നില്ല, ഒരു ദിവസം മൂന്നാറിൽ നിന്നും അദ്ദേഹം തോള്  വേദനയുമായാണെത്തിയത് ,അങ്ങനെ ആശുപത്രിയിൽ ചെന്നപ്പോൾ അവർ ഐസിയുവിൽ ആക്കി, എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹത്തെ മുറിയിലാക്കി ഞങ്ങൾക്ക് ആശ്വാസമായി കാരണം അദ്ദേഹം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നുള്ള

ഒരു ദിവസം കാണാൻ വന്ന ജനാർദ്ദനൻ ചേട്ടനോട് അദ്ദേഹം തമാശ ആയി പറഞ്ഞു ചുമ്മാതെ ആണ് ഇവിടെ കിടക്കുന്നത്, ഞാൻ സിഗിരിട്ടു വലിക്കാതിരിക്കാൻ ഇവൾ എന്നെ ആശുപത്രീയിൽ പിടിച്ചു കിടത്തിയിരിയ്ക്കുകയാണ്, എന്ന് എന്നാൽ കുറച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ആ പഴയ തോളിനു വേദന എത്തി, കുറച്ചു നടക്കുമ്പോൾ മാറും എന്ന് പറഞ്ഞു അദ്ദേഹം എന്റെ തോളിൽ കയ്യിട്ടു കുറച്ചു നടന്നു എന്നാൽ നിമിഷങ്ങൾക്കകം അദ്ദേഹം എന്റെ തോളിൽ ശരിക്കും അമർത്തിപ്പിടിച്ചു എനിക്ക് ഭയം തോന്നി സിസ്റ്ററെ വിളിച്ചു, ആ സമയത്തു അദ്ദേഹത്തെ  അവർ ഐ  സി യുവിൽ ആക്കി അപ്പോൾ അദ്ദേഹം എന്നെ ഒരു ആംഗ്യം കാണിച്ചു , ഞാപോകുവാ മല്ലികേ എന്നായിരുന്നു അത് , ശരിക്കും ആ ആംഗ്യം ഇനിയും ജീവിതത്തിലേക്കില്ല എന്നായിരുന്നു, അതായിരുന്നു ഞങ്ങളുടെ അവസാന കാഴ്ച്ച  മല്ലിക പറയുന്നു